കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോന്നും പോലെ അടച്ചും തുറന്നും നടാല്‍ ഗേറ്റ്: കണ്ണൂര്‍- തലശ്ശേരി ബസുകള്‍ ഇനി ചാല ബൈപ്പാസ് വഴി ഓടും!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ട്രെയിന്‍ എന്‍ജിന്‍ തുറന്നുകിടക്കുന്ന ഗേറ്റിലൂടെ കടന്നുപോയ സംഭവത്തിനു ശേഷം റെയില്‍വേ കാണിക്കുന്ന അതിജാഗ്രതയ്‌ക്കെതിരെ സ്വകാര്യബസുകളുടെ പ്രതിഷേധം ശക്തമാകുന്നു. തലശ്ശേരിക്കും കണ്ണൂരിനുമിടയിലുള്ള റെയില്‍വേഗേറ്റുകള്‍ തോന്നുംപോലെ അടക്കുകയും തുറക്കുകയുമാണെന്നാണ് യാത്രക്കാരുടെ ആരോപണം. ഇതുകാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന സ്വകാര്യബസ് ജീവനക്കാരും യാത്രക്കാരുമാണ്. ഇപ്പോള്‍ എല്ലാദിവസവും നടാല്‍ റെയില്‍വേ ഗേറ്റ് തുറക്കാന്‍ 20 മിനുട്ടോളം താമസം വരികയാണ്.

അതിശക്തരായ 50 ഇന്ത്യക്കാർ! ഒന്നാമൻ പ്രതീക്ഷ തെറ്റിച്ചില്ല, ആകെ രണ്ട് മലയാളികൾ മാത്രം... അപ്രതീക്ഷിതംഅതിശക്തരായ 50 ഇന്ത്യക്കാർ! ഒന്നാമൻ പ്രതീക്ഷ തെറ്റിച്ചില്ല, ആകെ രണ്ട് മലയാളികൾ മാത്രം... അപ്രതീക്ഷിതം

privatebus-

ഇതില്‍ പ്രതിഷേധിച്ച് ആഗസ്ത് ഒന്നു മുതല്‍ തോട്ടട-നടാല്‍ സ്റ്റോപ്പുകള്‍ ഒഴിവാക്കി കണ്ണൂര്‍ തലശ്ശേരി ബസ് ചാല ബൈപാസ് വഴി ഓടും. എന്നാല്‍ ചാല ബൈപ്പാസു വഴി ബസുകള്‍ ഓടുകയാണെങ്കില്‍ തടയുമെന്ന് നാട്ടുകാരും പറയുന്നു. ഇതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലെത്തിയിരിക്കുകയാണ്.തലശ്ശേരി-കണ്ണൂര്‍ ഹ്രസ്വദൂര ബസുകള്‍ ചാല ബൈപ്പാസു വഴി ഓടുമ്പോള്‍ തോട്ടട, നടാല്‍ ഭാഗങ്ങളില്‍ എത്തേണ്ടവര്‍ പെരുവഴിയിലാകും. യാത്രക്കാരും ബസ്സുകാരും ഉന്നയിക്കുന്ന ഒരേ വിഷയം നടാല്‍ ഗേറ്റ് അടക്കുമ്പോള്‍ റെയില്‍വേ ജീവനക്കാര്‍ അധികസമയമെടുക്കുന്നതാണ്. എന്നാല്‍ ഈക്കാര്യം പരിഹരിക്കാന്‍ പൊലിസോ റെയില്‍വേ അധികൃതരോ മോട്ടോര്‍വാഹനവകുപ്പോ ഇടപെടുന്നില്ലെന്ന ആരോപണവുമുണ്ട്.

English summary
Kannur- Thalassery buses go through Chala bypass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X