തലശ്ശേരി ഹണിട്രാപ്പ്; ദമ്പതികളടക്കം നാല് പേര് അറസ്റ്റില്‍
കണ്ണൂര്‍: ഹണിട്രാപ്പില്‍ നാല് സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. തലശേരി നഗരത്തിലേക്ക് കണ്ണൂര്‍ പുതിയതെരു ചിറക്കലിലെ വ്യാപാരിയെ സ്ത്രീകളുടെ ശബ്ദത്തില്‍ ഫോണ്‍ ചെയ്തുവിളിച്ചുവരുത്തി കൊളളയടിച്ച സംഘത്തെയാണ് പൊലിസ് പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സംഘത്തിലെ യുവതി 56-കാരനായ വ്യാപാരിയോട് കാറുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാറില്‍ സഞ്ചരിക്കുന്നതിനിടെ മൂന്നംഗ സംഘവും കയറുകയുമായിരുന്നു. ഇതിനിടെ വ്യാപാരിയെ മര്‍ദ്ദിച്ച് പണം കവര്‍ന്നതിന് ശേഷം വഴിയില്‍ ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു. കാറില്‍ നിന്ന് തന്നെ സംഘം വ്യാപാരിയെ കൊണ്ടു ചില മുദ്രപത്രങ്ങള്‍ ഒപ്പിടീക്കാനും ശ്രമിച്ചതായും പരാതിയുണ്ട്. വ്യാപാരിയുടെ പരാതിയിലാണ് തലശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

ഇതിനെ തുടര്‍ന്നാണ് ദമ്പതികളടക്കം നാല് പേരെ തലശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ന്യൂ മാഹി സ്റ്റേഷന് പരിധിയില്‍ വച്ച് കാര്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പിന്നീട് പിടിച്ചെടുത്തു. തലശേരി ലോട്ടസ് തീയേറ്ററിനു സമീപത്ത് താമസിക്കുന്ന നടമ്മല്‍ വീട്ടില്‍ ജിതിന് (25) ഇയാളുടെ ഭാര്യ മുഴപ്പിലങ്ങാട് ശ്രീലക്ഷ്മി ഹൗസില്‍ അശ്വതി (19) പാനൂര്‍ മുത്താറിപ്പീടിക കണ്ണച്ചാങ്കണ്ടി വീട്ടില്‍ കെ.പി ഷഫ്നാസ് (29) കതിരൂര്‍ വേറ്റുമ്മല്‍ ഹൗസില്‍ കെ.സുബൈര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ ഇതിന് സമാനമായി നടന്ന ഹണിട്രാപ്പ് സംഭവങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications