സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യാനായി തളിപ്പറമ്പ് പൊലീസ് ബെംഗളൂരുവില്‍
തളിപ്പറമ്പ്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി തളിപ്പറമ്പ് പൊലിസ് ബാംഗ്ളൂരിലെത്തി. സ്വപ്ന സുരേഷ് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെതിരെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിനായാണ് പൊലിസ് ബാംഗ്ളൂരിലെത്തിയത്. തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി ദിനേശിന്റെ നേതൃത്വത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്യുക.
സ്വപ്നയോടൊപ്പം കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യുമെന്നാണ് പൊലിസ് നല്‍കുന്ന വിവരം. എന്നാല്‍ സ്വപ്നയുടെ അറസ്റ്റു രേഖപ്പെടുത്താനുളള നീക്കവും നടത്തുന്നുണ്ടെന്ന അണിയറ വിവരവും പുറത്തുവരുന്നുണ്ട്. ഫെയ്സ്ബുക്ക് ലൈവിലൂടെ സ്വപ്ന സുരേഷ് എം.വി ഗോവിന്ദന് വേണ്ടി വിജേഷ് പിളള വഴി തന്നെ സ്വാധീനിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചിരുന്നു.

സ്വപ്നയ്ക്കെതിരെ സി.പി.എം തളിപറമ്പ് ഏരിയാ സെക്രട്ടറി കെ.സന്തോഷാണ് പരാതി നല്‍കിയത്. മന:പൂര്‍വ്വം ലഹളയുണ്ടാക്കാല്‍, സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെ ചുമത്തിയിട്ടുളളത്. സംഭവത്തിലെ മറ്റൊരു കണ്ണിയായ വിജേഷ് പിളളയും കേസിലെ പ്രതിയാണ്. വിജേഷിനെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ ചോദ്യം ചെയ്തിരുന്നു.
സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും തനിക്ക് എം.വി ഗോവിന്ദനുമായി നേരിട്ട് പരിചയമില്ലെന്നുമാണ് വിജേഷ് പിളള കേസ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ഇയാളെ ചോദ്യം ചെയ്തതിനു ശേഷമാണ് സ്വപ്നാ സുരേഷിനെയും ചോദ്യം ചെയ്യുന്നത്. എന്നാല്‍ എം.വി ഗോവിന്ദനെതിരെ ഉന്നയിച്ച പരാതികളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് സ്വപ്നാ സുരേഷ്. എം.വി ഗോവിന്ദന്‍ തനിക്കെതിരെ നല്‍കിയ മാനനഷ്ടകേസില്‍ പ്രതികരിക്കുന്നില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് നിയമനടപികള്‍ ശക്തികൊണ്ടു പോലിസ് മുന്‍പോട്ടുനീങ്ങുന്നത്.












Click it and Unblock the Notifications