പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട കൊച്ചി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി മംഗ്‌ളൂരുവിൽ?

തളിപറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് കമ്മിഷണറുരടെ കീഴിലുളള പരിയാരം പൊലിസിന്റെ കണ്ണുകെട്ടി രക്ഷപ്പെട്ട കൊച്ചി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി മംഗ്‌ളൂരിലേക്ക് കടന്നതായി വിവരം ലഭിച്ചു. തളിപറമ്പ് ഇരിങ്ങല്‍ സ്വദേശി നിസാമാണ് പരിയാരം പൊലിസിനെ വെട്ടിച്ചു അയല്‍സംസ്ഥാനത്തേക്ക് കടന്നത്. കൊച്ചിയില്‍ മസാജ്, സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പൊലിസ്പറഞ്ഞു.
കൊച്ചിയിലെ വന്‍ക്വട്ടേഷന്‍ സംഘത്തില പ്രധാനിയാണ് നിസാം. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് പരിയാരത്തു നിന്നും നിസാമും കൂട്ടാളികളുമായ ശ്രീസ്ഥയില്‍ താമസിക്കുന്ന കൊളങ്ങരത്ത് ഷിജില്‍(32) സി പൊയില്‍ താമസിക്കുന്ന അബ്ദുവിനെയും പരിയാരം എസ്. ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. പുലര്‍ച്ചയോടെ പൊലിസിനെ വെട്ടിച്ചു പ്രതികള്‍ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. പകുതി വഴിയില്‍ വെച്ചു ഷിജിലിനെയും അബ്ദുവിനെയും പൊലിസ് പിടികൂടുകയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തിലെ കണ്ണികളായ ഇവര്‍ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്നത് പതിവാണെന്ന് പൊലിസ് പറഞ്ഞു.
കൊച്ചി കടവന്ത്ര പൊലിസ് തെരച്ചില്‍ തുടങ്ങിയതോടെയാണ് ഇവര്‍ നാട്ടിലെത്തി ഒളിച്ചു താമസിച്ചത്. കണ്ണൂര്‍റൂറല്‍ കമ്മിഷണര്‍ ഹേമലതയ്ക്കു ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം പൊലിസ് ഇവരെ നിരീക്ഷിച്ചതിനു ശേഷമാണ് ബുധനാഴ്ച്ച പുലര്‍ച്ചെ ഇവരുടെ താമസസ്ഥലത്ത് പിടികൂടാനെത്തിയത്. ഇതിനിടെ ബൈക്കുകളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജിത്തും അബ്ദുവും പിടിയിലാവുകയായിരുന്നു. ഒരുമണിക്കൂറോളം പിന്‍തുടര്‍ന്നാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ്. ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ അതിസാഹസികമായി പിടികൂടിയത്.
ഇതിനിടെയില്‍ മറ്റൊരു ബൈക്കില്‍ നിസാം മംഗളൂര് ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ നിസാമിനെ രക്ഷപ്പെടാന്‍ സഹായിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പരിയാരം പൊലിസ് പറഞ്ഞു. എ. എസ്. ഐ വനജ, സീനിയര്‍ സി.പി.ഒ മാരായ നൗഫല്‍, അഷ്‌റഫ്, സോജി അഗസ്റ്റിന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പൊലിസ് പിടിയിലായ അബ്ദുവിനെയും ഷിജിലിനെയു കടവന്ത്ര എസ്. ഐ മിഥുനിന് കൈമാറി ഇവരെ കൊച്ചിയിലേക്ക് കൊണ്ടു പോയി. സംസ്ഥാനത്തെ കൊച്ചിയുള്‍പ്പെടെയുളള വന്‍നഗരങ്ങളില്‍ മസാജ്, സ്പാ സെന്ററുകള്‍ നടത്തിവരികയായിരുന്നവരെ ഭീഷണിപ്പെടുന്ന പണം വാങ്ങുകയാണ് ഇവരുടെ രീതിയെന്നു പൊലിസ്പറഞ്ഞു. ഇവരുടെ കൊളളയ്ക്ക് പലരും ഇരയായിട്ടുണ്ടെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.നിസാമിനെപിടികൂടുന്നതിനായ കണ്ണൂര്‍ റൂറല്‍ പൊലിസ് കര്‍ണാടക മംഗ്‌ളൂര് പൊലിസിന്റെ സഹായം തേടാന്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications