കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ മുസ്ലീം ലീഗിന് ഞെട്ടല്‍, നേതാക്കള്‍ രാജിവെച്ചു; കുഞ്ഞാലിക്കുട്ടി ജില്ലയില്‍

Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലീം ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് കണ്ണൂരില്‍ നേതാക്കളുടെ രാജി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള ഉള്‍പ്പെടെ ഉള്ളവരാണ് മുസ്ലീം ലീഗിന്റെ സംഘടനാ ഭാരവാഹിത്വം രാജി വെച്ചത്. രാജി സംബന്ധിച്ച് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇവര്‍ കത്ത് നല്‍കി.

കല്ലിക്കണ്ടി എന്‍ എം. കോളേജ് ഭരണ സമിതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഭാരവാഹികളുടെ രാജിക്ക് കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്‍ എം കോളേജ് ഭരണ സമിതി തര്‍ക്കം മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിന് ഇടയില്‍ വലിയ വിഭാഗീയതക്ക് ഇടയാക്കിയിരുന്നു.

1

ഇത് കൂടാതെ വിമത പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജി അടക്കമുള്ള പ്രതിസന്ധിക്കിടയില്‍ മുസ്ലീം ലീഗ് ദേശീയ- സംസ്ഥാന നേതാക്കള്‍ കണ്ണൂരില്‍ ഉണ്ട്.

ഓണം ബംപറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റ് പങ്കിട്ടെടുത്തവരാണോ നിങ്ങള്‍? ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം<br />ഓണം ബംപറടിച്ചാല്‍ എന്തുചെയ്യണം? ടിക്കറ്റ് പങ്കിട്ടെടുത്തവരാണോ നിങ്ങള്‍? ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം

2

മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഉള്ളവരാണ് നിലവില്‍ കണ്ണൂരില്‍ ഉള്ളത്. അതേസമയം പ്രശ്‌ന പരിഹാരത്തിനായി രാജി വെച്ച നേതാക്കളുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയേക്കും എന്നും സൂചനയുണ്ട്.

'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി'രണ്ട് പേര്‍ തമ്മിലുള്ള സമ്മതത്തിന്റേയോ ബന്ധത്തിന്റേയോ കാര്യം'; ലിജുകൃഷ്ണക്കെതിരായ കേസില്‍ നിവിന്‍ പോളി

3

നേരത്തെ പ്രശ്ന പരിഹാരത്തിനായി മുസ്ലീം ലീഗ് ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടിരുന്നില്ല. രാജി വെച്ച പൊട്ടങ്കണ്ടി അബ്ദുള്ള കൂത്തുപറമ്പ് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നയാളാണ്.

കേരളത്തില്‍ വെള്ളിയാഴ്ച പമ്പുകള്‍ അടച്ചിടും, സമരം പ്രഖ്യാപിച്ച് ഡീലര്‍മാര്‍; കാരണം ഇത്കേരളത്തില്‍ വെള്ളിയാഴ്ച പമ്പുകള്‍ അടച്ചിടും, സമരം പ്രഖ്യാപിച്ച് ഡീലര്‍മാര്‍; കാരണം ഇത്

4

പൊട്ടങ്കണ്ടി അബ്ദുള്ള സ്ഥലത്തെ പ്രമുഖ വ്യാപാരിയും ആണ്. പൊട്ടങ്കണ്ടി അബ്ദുള്ളയെ കൂടാതെ പി പി എ സലാം, കാട്ടൂറ മുഹമ്മദ് എന്നിവരാണ് രാജി വെച്ചിരിക്കുന്നത്. പി പി എ സലാം, കാട്ടൂറ മുഹമ്മദ് എന്നിവര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഒഴിവാക്കിയാണ് മുസ്ലീം ലീഗ് നേതൃത്വത്തിന് രാജി സമര്‍പ്പിച്ചത്.

English summary
Kannur: The resignation of leaders in Kannur shocked the Muslim League leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X