ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂര്‍:ഇരിട്ടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മരത്തില്‍ ഇടിച്ചു യുവാവ് മരിച്ചു. ഇരിട്ടി കീഴൂര്‍ കൂളിചെമ്പ്രയില്‍ കാഞ്ഞിരത്തിങ്കല്‍ ഹൗസില്‍ ആല്‍ബര്‍ട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ പെരുവംപറമ്പ് കപ്പച്ചേരി വളവില്‍ വെച്ചായിരുന്നു അപകടം.
കൂട്ടുകാര്‍ക്കൊപ്പം പടിയൂരില്‍ ക്ഷേത്രത്തിലെ ഉത്സവ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആല്‍ബര്‍ട്ട് ലൂക്കാസ് സഞ്ചരിച്ച ബൈക്ക് കപ്പച്ചേരിയില്‍ വെച്ച് കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഗുരുതര പരുക്കേറ്റ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ആല്‍ബര്‍ട്ടിനെയും സഹയാത്രികന്‍ ആല്‍ബിയേയും നാട്ടുകാരും മറ്റ് കൂട്ടുകാരും ചേര്‍ന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാജസ്ഥാന്‍ ജയ്പ്പൂര്‍ നിംസ് യൂണിവേഴ്സിറ്റിയില്‍ ബിഎ സൈക്കോളജി വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആല്‍ബര്‍ട്ട് ലൂക്കോസ് ക്രിസ്മസ് അവധിക്കായി നാട്ടിലെത്തിയതായിരുന്നു. അടുത്ത ദിവസം കോളജിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടം. കാഞ്ഞിരത്തിങ്കല്‍ കെവി സില്‍ജുവിന്റെയും കെവി സില്‍ജയുടെയും മകനാണ് മരിച്ച ആല്‍ബര്‍ട്ട്. സഹോദരന്‍: ജെറാള്‍ഡ് (തെറാപ്പിസ്റ്റ്, തണല്‍ റീഹാബിലിറ്റേഷന്‍ ). സംഭവത്തില്‍ ഇരിട്ടി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications