മട്ടന്നൂരില്‍ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് കവര്‍ച്ച
മട്ടന്നൂര്‍: മട്ടന്നൂര്‍ മേഖലയിലെ ക്ഷേത്രങ്ങളില്‍ വ്യാപകമായ മോഷണം. കിളിയങ്ങാട് ഈയ്യാട്ട് മഹാവിഷ്ണു ക്ഷേത്രം, ഇളംകരുമകന്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. രണ്ടു ക്ഷേത്രങ്ങളിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ചു പണം കവരുകയാണ് ചെയ്തത്. മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങളും ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മട്ടന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കുന്നുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഇളംകരുമകന്‍ ക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കനെത്തിയ ആളാണ് മോഷണം നടന്നതായി കണ്ടത്. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരം കുത്തി തുറന്നാണ് പണം കവര്‍ന്നത്.

ഇദ്ദേഹം ക്ഷേത്രം ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. ഇതു കൂടാതെ ക്ഷേത്രത്തിന്റെ ശ്രീകോവിലും കുത്തി തുറന്നിട്ടുണ്ട്. ക്ഷേത്ര ഓഫീസിന്റെ വാതില്‍ തകര്‍ത്ത ശേഷം അലമാര കുത്തി തുറക്കുകയും പണം കവരുകയും ചെയ്തിട്ടുണ്ട്. ഈ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ശേഷമാകാം തൊട്ടടുത്ത ഇയ്യാട്ട് മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം നടത്തിയത്.
ഇവിടെ മൂന്ന് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. ഈ ക്ഷേത്രത്തിന് സമീപം മോഷണത്തിനു ഉപയോഗിച്ചതെന്ന് കരുതുന്ന പാരയും കൊടുവാളും കണ്ടെത്തിയിട്ടുണ്ട്. മട്ടന്നൂര്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗം, ഡോഗ് സ്വകാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications