തലശേരിയിൽ വയോധികയെ വീട് കുത്തിത്തുറന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു
തലശേരി: തലശേരിയെ നടുക്കി വന്‍കവര്‍ച്ച. തലശേരിയില്‍ നഗരത്തിലെ വീടുകുത്തി തുറന്ന് അകത്തുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബന്ദിയാക്കി മോഷ്ടാക്കള്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ചിറക്കര കെ.ടി.പി. മുക്കിലെ ഫിഫാ സില്‍ പുലര്‍ച്ചെ മൂന്നോടെയാണ് കവര്‍ച്ച നടന്നത്. വാതില്‍ തകര്‍ത്ത് അകത്ത് കയറിയ രണ്ടംഗ സംഘം ആറര പവനോളം വരുന്ന ആഭരണങ്ങളും 10,000 രൂപയും കൊള്ളയടിച്ചു.നോമ്പുകാലമായതിനാല്‍
ചൊവ്വാഴ്ച പുലര്‍ച്ചെഒന്നര മണിക്കാണ് വീട്ടമ്മ അഫ്‌സത്തും, മകളും, കൊച്ചു മകളും ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ മൂന്നരയോടെ കതകില്‍ തട്ടുന്ന ശബ്ദം കേട്ട് അഫ്‌സത്ത് എഴുന്നേറ്റു. മുകളില്‍ കിടക്കുന്ന മകള്‍ വിളിക്കുന്നതാവുമെന്ന് കരുതി കിടപ്പുമുറിയുടെ വാതില്‍ തുറന്നു.

തത്സമയം അകത്തേക്ക് ഇരച്ചുകയറിയ മോഷ്ടാക്കള്‍ വയോധികയായ വീട്ടമ്മയെ ബലമായി പിന്നോട്ട് തള്ളി ക്കൊണ്ടുപോയി മുറിയിലെ കസേരയില്‍ ഇരുത്തിയാണ് കവര്‍ച്ച നടത്തിയത്. ഇവരുടെ കഴുത്തിലും കാതിലും കൈയ്യിലുമുള്ള ആഭരണങ്ങള്‍ ബലമായി അഴിച്ചെടുത്തു. തൊട്ടടുത്ത മുറിയിലെ മേശ വലിപ്പുകളില്‍ സൂക്ഷിച്ച 10,000 രൂപയും, രണ്ടര പവന്‍ സ്വര്‍ണാഭരണങ്ങളും, എ.ടി. എം. കാര്‍ഡും കൈക്കലാക്കി. കവര്‍ച്ചക്കിടയില്‍ അഫ്‌സത്ത് ബഹളം വച്ചതോടെ മുകള്‍ നിലയില്‍ നിന്നും മകള്‍ വാതില്‍ തുറന്നു.
ഈ ശബ്ദം കേട്ടതോടെയാണ് മോഷ്ടാക്കള്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. ഈ വീടിന്റെ സമീപമുള്ള മറ്റ് രണ്ട് വീടുകളിലും മോഷ്ടാക്കള്‍ കയറിയിരുന്നു. ഇവിടെ നിന്നും കവര്‍ന്ന കൊടുവാള്‍ ഉപയോഗിച്ചാണ് ഫിഫാസിന്റെ ഗ്രില്ലും വാതിലും തകര്‍ത്തത്. വിവരം ലഭിച്ച് തലശേരി പോലീസ് എത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തി. നേരത്തെ പുരുഷന്‍മാരില്ലാത്ത വീടുകള്‍ നോക്കിവെച്ചു കവര്‍ച്ച നടത്തുന്ന സംഘമാണ് ആസൂത്രിത മോഷണത്തിന് പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.












Click it and Unblock the Notifications