Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 13 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധ: 24 മണിക്കൂറിൽ 43 പേർക്ക് രോഗം!!

കണ്ണൂര്‍: ജില്ലയില്‍ 43 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ നാലു പേര്‍ വിദേശത്തു നിന്നും 18 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ഡിഎസ് സി സെന്ററിലുള്ളവരാണ് അഞ്ചു പേര്‍. 13 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ബാക്കി മൂന്നു പേര്‍ ആരോഗ്യ ജീവനക്കാരാണ്.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് ദുബൈയില്‍ നിന്ന് ഫ്‌ളൈ ദുബൈ കെആര്‍ജെ 154 വിമാനത്തിലെത്തിയ കണ്ണൂര്‍ സിറ്റി സ്വദേശി 24കാരന്‍, 26ന് ഖത്തറില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 38കാരി, ജൂലൈ അഞ്ചിന് സൗദി അറേബ്യയില്‍ നിന്നെത്തിയ പിണറായി സ്വദേശി 34കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ എട്ടിന് സൗദി അറേബ്യയില്‍ നിന്ന് എസ്ജി 9970 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

corona654-158

ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 26ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 46കാരന്‍, ജൂലൈ എട്ടിന് എത്തിയ പേരാവൂര്‍ സ്വദേശി 22കാരന്‍, 10ന് എത്തിയ അഴീക്കോട് സ്വദേശി 29കാരന്‍, 14ന് എത്തിയ പാനൂര്‍ സ്വദേശി 14കാരി, കുന്നോത്തുപറമ്പ് സ്വദേശികളായ എട്ടു വയസ്സുകാരി, അഞ്ച് വയസ്സുകാരന്‍, ഇരിട്ടി സ്വദേശി എട്ടു വയസ്സുകാരി, 15ന് എത്തിയ കടമ്പൂര്‍ സ്വദേശി 26കാരന്‍, 18ന് എത്തിയ പെരളശ്ശേരി സ്വദേശി 52കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 57കാരന്‍, ഏഴോം സ്വദേശി 25കാരന്‍, 19ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ 27കാരന്‍, 22കാരന്‍, മൈസൂരില്‍ നിന്ന് ജൂലൈ 18ന് എത്തിയ കടമ്പൂര്‍ സ്വദേശി 45കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 41കാരന്‍, 19ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 50കാരന്‍ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചത്.

മുംബൈയില്‍ നിന്ന് ജൂലൈ നാലിന് എത്തിയ പേരാവൂര്‍ സ്വദേശി 28കാരന്‍, പൂനെയില്‍ നിന്ന് ജൂലൈ ആറിന് എത്തിയ കോട്ടയം മലബാര്‍ സ്വദേശി 56കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. തലശ്ശേരി സ്വദേശി 39കാരന്‍, മാങ്ങാട്ടിടം സ്വദേശി 30കാരന്‍, മുണ്ടേരി സ്വദേശി 70കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 61കാരി, തലശ്ശേരി സ്വദേശി 36കാരന്‍, കുന്നോത്തുപറമ്പ് സ്വദേശികളായ 44കാരന്‍, 37കാരി, 55കാരന്‍, കതിരൂര്‍ സ്വദേശി 52കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 38കാരി, ചിറക്കല്‍ സ്വദേശി 53കാരന്‍, മഹാരാഷ്ട്ര സ്വദേശി 32കാരന്‍ (ലോറി ഡ്രൈവര്‍), കതിരൂര്‍ സ്വദേശി 33കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പരിയാരം സ്വദേശികളായ 27കാരന്‍ ഡോക്ടര്‍, 34കാരി സ്റ്റാഫ് നഴ്‌സ്, ശ്രീകണ്ഠാപുരം സ്വദേശി 34കാരിയായ സ്റ്റാഫ് നഴ്സ് എന്നിവരാണ് രോഗബാധയുണ്ടായ ആരോഗ്യപ്രവര്‍ത്തകര്‍. ബാക്കി അഞ്ചു പേര്‍ കണ്ണൂര്‍ ഡിഎസ്സി സെന്ററിലുള്ളവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1027 ആയി. ഇതില്‍ 547 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പട്ടം സ്വദേശി 36കാരനാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14064 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 228 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 117 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 34 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 17 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 64 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ രണ്ടു പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ ഒരാളും വീടുകളില്‍ 13523 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 23913 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 22725 എണ്ണത്തിന്റെ ഫലം വന്നു. 1188 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+