കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലശ്ശേരിയിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം: പരിക്കേറ്റത് മൂന്ന് പേർക്ക്, ഒരാളുടെ നില ഗുരുതരം!!

Google Oneindia Malayalam News

തലശ്ശേരി: തലശ്ശേരിയിൽ പൊന്ന്യത്ത് ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ഒരാൾ കണ്ണൂരിലെ എകെജി ആശുപത്രിയിലാണ് ചികിതിത്സയിലുള്ളതെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പോലീസ് നൽകുന്ന വിവരം. കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലത്ത് പുഴയോട് ചേർന്നുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്.

അടുത്ത രണ്ടാഴ്ച്ച അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കെകെ ശൈലജഅടുത്ത രണ്ടാഴ്ച്ച അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് കെകെ ശൈലജ

ടിപി വധക്കേസിലെ പ്രതിയായിരുന്ന രമീഷിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഇയാളുടെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റുപോയിട്ടുണ്ട്. കൊടി സുനിയുമായി അടുത്ത ബന്ധമുള്ള ഇയാൾ കേസിലെ 24ാം പ്രതിയായിരുന്ന ഇയാളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. കണ്ണൂർ ജില്ലയിലെ അഴിയൂർ സ്വദേശിയാണ് ഇയാൾ.

 kannur-map-1

സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് 12 സ്റ്റീൽ ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ കണ്ടെടുത്ത ബോംബുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായിട്ടുള്ളതെന്ന് കണ്ണൂർ എസ്പി യതീഷ് ചന്ദ്രയെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ഫോടനം ഉണ്ടായ സ്ഥലം എസ്പി നേരിട്ടെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. അതേ സമയം സ്ഫോടനം ഉണ്ടായ സമയത്ത് ചിലർ പുഴയിലേക്ക് ചാടിയെന്നും ദൃക്സാക്ഷികൾ പറയുന്നുണ്ട്. സ്ഫോടനത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല.

English summary
Kannur: Three people injures in bomb blast during bomb making
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X