അമ്പല കമ്മിറ്റി ഓഫീസില്‍ കയറി ജീവനക്കാരനെ വെട്ടി; രണ്ട് ആര്‍എസ്എസുകാരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തില്‍ ക്ഷേത്രം ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ക്ഷേത്രം ഓഫീസില്‍ കയറിയാണ് അക്രമി സംഘം ജീവനക്കാരനായ വി ഷിബിനെ വെട്ടി പരിക്കേല്‍പ്പിച്ചത്.

കൊടുവാള്‍ കൊണ്ടായിരുന്നു ആക്രമണം. ഷിബിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രണ്ട് പേരെയും അക്രമി സംഘം ആക്രമിച്ചു. തിങ്കളാഴ്ച രാവിലെ വിശ്വാസികള്‍ക്ക് മുന്നില്‍ വെച്ചായിരുന്നു ആക്രമണം. അക്രമം തടയാന്‍ ശ്രമിച്ച ക്ഷേത്രഉമാ മഹേശ്വര ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഉമാ മഹേശ്വര ക്ഷേത്രം ഭരണ സമിതിയും സമാന്തരമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു സമിതിയും തമ്മില്‍ കാലങ്ങളായി നില നില്‍ക്കുന്ന തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇനി രണ്ട് പേര്‍ കൂടി അറസ്റ്റിലാവാനുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം
ക്ഷേത്ര ഓഫീസില്‍ കയറി ജീവനക്കാരനായ ഷിബിനെ വലിച്ചിറക്കി മര്‍ദിക്കുന്നതിന്റേയും ആക്രമിക്കുന്നതിന്റേയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications