സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മൂന്ന് യുവാക്കൾ അറസ്റ്റിൽ
ഇരിട്ടി: സോഷ്യല്‍മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാറില്‍തട്ടികൊണ്ട് പോകാന്‍ ശ്രമിച്ച സംഭവത്തില്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശികളായ മൂന്ന് പേര്‍ കര്‍ണാടകയില്‍ അറസ്റ്റില്‍.കേസില്‍ മട്ടന്നൂരിലെ ലീഗ് നേതാവിന്റെ മകനും സംഭവത്തില്‍ പിടിയിലായിട്ടുണ്ട്.
കര്‍ണാടകയിലെ കുടക് ജില്ലയിലെ നാപ്പോക്കിലാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ അറസ്റ്റിലായ ഷമ്മാസ് , റഹീം, ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി തട്ടികൊണ്ട് പോകാന്‍ ശ്രമിക്കുകയും പെണ്‍ക്കുട്ടി ബഹളം വയ്ക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ ഓടികൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പോലീസ് എത്തുകയും നാപോക് സ്വദേശിനിയായ ജസീലയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുക്കുകയും പ്രതികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് മൂന്ന് പേരെയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ അറസ്റ്റിലായ ഷമ്മാസ് മട്ടന്നൂരിലെ പ്രമുഖ മുസ്‌ലിം ലീഗ് നേതാവിന്റെ മകനാണെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഖത്തറില്‍ സ്വര്‍ണവ്യാപാരിയായ യമന്‍ സ്വദേശിയെ കഴുത്തറുത്തുകൊന്ന കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പൊലിസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കര്‍ണാടക പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികളായ യുവാക്കളെ പൊലിസ് അന്വേഷിച്ചുവരികയായിരുന്നു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ കുറെക്കാലമായി കര്‍ണാടകയില്‍ താമസിക്കുകയാണ് യുവാക്കള്‍. ഇതിനിടെയിലാണ് കേസില്‍ ഉള്‍പ്പെടുന്നത്.സംഭവത്തിനു ശേഷം കര്‍ണാടകയില്‍ നിന്നും മുങ്ങിയ പ്രതികള്‍ക്കായി മട്ടന്നൂരും കര്‍ണാടക രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു.












Click it and Unblock the Notifications