കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് കേന്ദ്രങ്ങൾ ഉടൻ തുടങ്ങും, 26 കേന്ദ്രങ്ങളിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഇലക്ട്രിക്കൽ വാഹനങ്ങള്‍ക്കുള്ള ചാര്‍ജിങ് സൗകര്യം കണ്ണൂരില്‍ ഉടന്‍ യാഥാർത്ഥ്യമാക്കും സംസ്ഥാനത്ത്. 26 കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യ സംവിധാനം വരുന്നത് മേലെചൊവ്വയിലാണ്. വൈദ്യുതി വകുപ്പിന്റെ ചൊവ്വ സബ് സ്റ്റേഷനോട് ചേര്‍ന്നാണ് സ്റ്റേഷന്‍ സ്ഥാപിക്കുക. ഇത് മൂന്നുമാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 25 കേന്ദ്രങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കും.

ദില്ലിയിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ല, തിരഞ്ഞെടുപ്പ് മത്സരം ബിജെപിയുമായി നേരിട്ടെന്ന് ആം ആദ്മി പാർട്ടിദില്ലിയിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ല, തിരഞ്ഞെടുപ്പ് മത്സരം ബിജെപിയുമായി നേരിട്ടെന്ന് ആം ആദ്മി പാർട്ടി

കലക്ടറേറ്റ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മുണ്ടയാട് സ്റ്റേഡിയം പറമ്പ്, കണ്ണൂര്‍ സര്‍വകലാശാല, ബിഎസ്എന്‍എല്‍ ജിഎം ഓഫീസ് തുടങ്ങിയ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും കാല്‍ടെക്സ്, സ്റ്റേഡിയം കോര്‍ണര്‍ എന്നീ പൊതു സ്ഥലങ്ങളിലും വ്യാപാര സമുച്ചയങ്ങളായ മാളുകള്‍ എന്നിവിടങ്ങളിലും സ്റ്റേഷന്‍ സ്ഥാപിക്കാനാണ് ധാരണ. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ec

ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങുന്നതിനാവശ്യമായ ചെലവിന്റെ 20 ശതമാനം സ്വകാര്യ സംരംഭകര്‍ക്ക് സബ്സിഡിയായി നല്‍കും. വൈദ്യുതി വകുപ്പ് തുടങ്ങുന്നതിന് 50 ശതമാനം സബ്സിഡി ലഭിക്കും. ചാര്‍ജ് ചെയ്യുന്നതിന് സ്വകാര്യ വ്യക്തികളില്‍ നിന്ന് ഒരു യൂണിറ്റിന് അഞ്ചുരൂപ നിരക്കിലായിരിക്കും തുക ഈടാക്കുക. ചാര്‍ജിങ് സ്റ്റേഷന്‍ തുടങ്ങാന്‍ സന്നദ്ധരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങി. മൂന്നുസെന്റ് സ്ഥലമാണ് സ്റ്റേഷന്‍ തുടങ്ങാന്‍ വേണ്ടത്.അടുത്ത വർഷത്തോടെ പെട്രോൾ ഡീസൽ വാഹനങ്ങൾ പതുക്കെ റോഡിൽ നിന്നൊഴിയുമെന്നാണ് സൂചന: ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡീസൽ വാഹനങ്ങൾക്കാണ് ആദ്യം വിലക്ക് വീഴുക .

English summary
Kannur to get electric vehicle charging centres soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X