Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകുന്നു, മാക്കൂട്ടം ചുരം റോഡിലെ അപകടഭീഷണിയില്‍

ഇരിട്ടി: ബ്രഹ്‌മഗിരി വനമേഖലയിലൂടെ കടന്നു പോകുന്ന കേരളാ- കര്‍ണാടക അന്തര്‍സംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡിലൂടെയുള്ള യാത്ര ഏറെ ഭീതിജനകമാകുന്നു. ഇടയ്്ക്കിടെയുണ്ടാകുന്ന മരം വീഴ്ചയും മണ്ണിടിച്ചിലും മൂലം ഗതാഗതം തടസപ്പെടുന്നത് നിത്യ സംഭവമായി. വാഹനങ്ങളും വാഹനയാത്രികരും പലപ്പോഴും രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. കഴിഞ്ഞ ദിവസം ഈ പാതയില്‍ മൂന്നിടത്താണ് കൂറ്റന്‍ മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞു വീണത്.

വ്യാഴാഴ്ച്ച രണ്ടിടത്ത് വീണപ്പോള്‍ വര്‍ഷകാലം തുടങ്ങി ഒരു മാസത്തിനിടയില്‍ 20തോളം കൂറ്റന്‍ മരങ്ങളാണ് റോഡിലേക്ക് വീണത്. വെള്ളിയാഴ്ച്ച സെക്കന്റുകളുടെ വ്യത്യാസത്തിലാണ് നിറയെ യാത്രക്കാരുമായി എത്തിയ കാര്‍ മാക്കൂട്ടം ചെക്ക് പോസ്റ്റിന് സമീപം കൂറ്റന്‍ മരം റോഡിലേക്ക് പതിക്കുന്നതിനിടെ കടന്നുപോയത്. റോഡിന് കുറുകേ മരം വീണതോടെ രണ്ട് മണിക്കുറോളം ഗതാഗതം മുടങ്ങി.

kannur

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് മരങ്ങള്‍കൂടി ചുരം പാതയില്‍ മറിഞ്ഞു വീണു. ഇതുമൂലം മണിക്കൂറുകളാണ് ഗതാഗത സ്തംഭനമുണ്ടായത്. ഇനിയും നിരവധി കൂറ്റന്‍ മരങ്ങളാണ് അപകട ഭീഷണി മുഴക്കി 16 കിലോമീറ്ററോളം വരുന്ന ഈ സംരക്ഷിത കാനന പാതയുടെ ഇരു വശങ്ങളിലും മണ്ണിളകിയും വേരിളകിയും ഏത് നേരവും മറിഞ്ഞു വീഴാന്‍ പാകത്തില്‍ നില്‍ക്കുന്നത്.

ഇതിനിടെയുണ്ടാകുന്ന മണ്ണിടിച്ചിലും റോഡിലൂടെയുള്ള യാത്ര ഭീതിജനകമാക്കുകയാണ്. കര്‍ണ്ണാടകത്തിന്റെ അധീനതയിലുള്ള പാതയാണെങ്കിലും ഇതില്‍ എവിടെയെങ്കിലും അപകടമുണ്ടായാല്‍ ഇവിടേയ്ക്ക് രക്ഷാ പ്രവര്‍ത്തനത്തിനെത്തുന്നത് ഇരിട്ടി അഗ്നിശമന സേനയാണ്. മാക്കൂട്ടം കഴിഞ്ഞാല്‍ പാതയില്‍ എവിടെയും വൈദ്യുതിയില്ല. മൊബൈല്‍ കണക്ഷനും ലഭ്യമല്ല. രാത്രിയിലുണ്ടാകുന്ന അപകടങ്ങളില്‍ പെടുന്നവര്‍ അപകടത്തെക്കുറിച്ച് വിവരം പുറത്തെത്തിക്കുക എന്നത് ഏറെ ദുഷ്‌കരമാണ്.

പലപ്പോഴും ഇതുവഴി വരുന്ന വാഹനയാത്രക്കാരാണ് ഇത്തരം അപകട വിവരങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അധികൃതരെയും അഗ്നിശമനസേനയെയും അറിയിക്കുന്നത്. അപകടത്തില്‍പ്പെടുന്നവര്‍ കൂരിരുട്ടില്‍ മണിക്കൂറുകളോളം കഴിയേണ്ടി വരുന്ന അവസ്ഥയാണ് എപ്പോഴും ഉണ്ടാകുന്നത്. 2018 ലെ പ്രളയകാലത്ത് ചുരം പാതയില്‍ 100 ഓളം ഇടങ്ങളിലാണ് മണ്ണിടിച്ചല്‍ ഉണ്ടായത്.

കൂടാതെ പെരുമ്പാടിയില്‍ റോഡ് രണ്ടായി പിളര്‍ന്ന സംഭവവും മക്കൂട്ടത്തെ ചെറിയ പാലം വന്‍ മരങ്ങളും കല്ലും മണ്ണും മറ്റും വന്നടിഞ്ഞ് വെള്ളം കരകവിഞ്ഞൊഴുകി അപകടാവസ്ഥയിലാവുകയും ചെയ്തു. റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി മാസങ്ങള്‍ക്കു ശേഷമാണ് അന്ന് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്. പാതയിലെ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റി വീതി കുറഞ്ഞ ഭാഗങ്ങള്‍ വീതി കൂട്ടി പാത അപകടരഹിതമാക്കണമെന്ന ആവശ്യം പലതവണ ആവശ്യപ്പെട്ടുവെങ്കിലും കര്‍ണാടകത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളുമുണ്ടാകുന്നില്ലെന്നുമാണ് മലയാളി യാത്രക്കാരുടെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+