Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വീടാക്രമണ കേസിലെ പ്രതികളായ രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ വീടാക്രമണ കേസിലെ പ്രതികളായ രണ്ടു പേര്‍ അറസ്റ്റില്‍. എടക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കാടാച്ചിറ മമ്മാക്കുന്നില്‍ ഭിന്നശേഷിക്കാരായ ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ നിരവധി കേസിലെ രണ്ടു പേരെയാണ് എടക്കാട് പൊലിസ് മമ്മാക്കുന്നില്‍ നിന്നും അറസ്റ്റു ചെയ്തത്.

മമ്മാക്കുന്ന് പുത്തന്‍ വീട്ടില്‍ വികെ സജിത്തിനെയും ഭാര്യയെയും ഞായറാഴ്ച്ച വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ മമ്മാക്കുന്ന് ഹെല്‍ത്ത് സെന്ററിന് സമീപം കണ്ടം കുനിയില്‍ ഹൗസില്‍ കെ.കെ സുമേഷ് (26) മുഴപ്പിലങ്ങാട് കുളം തബ്ലിഗ് പളളിക്കു സമീപം താമസിക്കുന്ന നന്ദനത്തിലെ നന്ദകിഷോര്‍(19) എന്നിവരെയാണ് എടക്കാട് സിഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

സുമേഷിനെ ആക്രമിച്ച കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാന്‍ സജിത്ത് സഹായിച്ചതാണ് അക്രമത്തിന് കാരണമായത്. സജിത്തിന്റെ വീട്ടിലെത്തി ഇയാളെയും ഭാര്യയെയും ക്രൂരമായി അക്രമിച്ച രണ്ടുപേരും പൊലിസ് എത്തുമ്പോഴെക്കും ഓടിരക്ഷപ്പെടുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ഇവര്‍ ദമ്പതികളുടെ മൊബൈല്‍ ഫോണും കൈക്കലാക്കിയതിനു ശേഷമാണ് രക്ഷപ്പെട്ടത്.

KANNUR

പ്രതികളിലൊരാളായ സുമേഷ് മമ്മാക്കുന്ന് പ്രദേശത്തെ കൈപ്പാടിന് സമീപം കെട്ടിയുണ്ടാക്കിയ ഇരിപ്പിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കാറുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് ഞായറാഴ്ച്ച രാത്രി അവിടെ എത്തുകയായിരുന്നു. എന്നാല്‍ പൊലിസിനെ കണ്ടു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയില്‍ പൊലിസിനെ അക്രമിക്കാനും ശ്രമിച്ചു.

പൊലിസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് നന്ദകിഷോറിനെയും പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, പൊലിസിന് നേരെയുളള അക്രമം തുടങ്ങി പത്തൊമ്പതു കേസുകളില്‍ പ്രതിയാണ് സുമേഷ്. ചില കേസുകളില്‍ ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ വാറന്‍ഡും നിലനില്‍ക്കുന്നുണ്ട്.

മൂന്ന് കേസുകളില്‍ പ്രതിയാണ് നന്ദകിഷോര്‍. എസ്‌ഐ എന്‍. ദിജേഷ്, എഎസ്‌ഐ ബാലകൃഷ്ണന്‍, സീനിയര്‍ സിപിഒ നൗഫല്‍, സിപിഒമാരായ നിജിന്‍, സുജിത്ത് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+