Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ ജില്ലയില്‍ വ്യത്യസ്ത അപകടങ്ങളിൽ 2 കുട്ടികള്‍ മരണപ്പെട്ടു

കണ്ണൂര്‍:കണ്ണൂര്‍ജില്ലയില്‍ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. കെ.കണ്ണപുരത്തും മട്ടന്നൂര്‍ ചാവശേരി പറമ്പിലും നടന്ന രണ്ടു വ്യത്യസ്തഅപകടങ്ങളിലാണ് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുകുട്ടികള്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.

ബുധനാഴ്ച്ച രാവിലെ കണ്ണപുരംപൊലിസ് സ്‌റ്റേഷന്‍പരിധിയിലെ കെ കണ്ണപുരം വായനശാലക്ക് സമീപം വാഹനാപകടം.ബൈക്കും സ്‌കൂട്ടറും കുട്ടിയിടിച്ച് ആറു വയസുകാരി അതിദാരുണമായി മരിച്ചു. ബുളളറ്റ് യാത്രികന് ഗുരുതരമായി പരിക്കേറ്റു.പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡില്‍ കെ. കണ്ണപുരം വായനശാലയ്ക്ക് സമീപത്ത് വെച്ച് സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Death

അപകടത്തില്‍ പാപ്പിനിശ്ശേരി ഹിദായത്ത് സ്‌കൂള്ളിലെ ഒന്നാം ക്ലാസുകാരി ഷെഹ ഷിറാസാണ് മരണമടഞ്ഞത്. ബൈക്ക് യാത്രികനായ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്.

മദ്രസയില്‍ നിന്ന് കുട്ടിയെയും കൂട്ടി ബന്ധു സ്‌കൂട്ടറില്‍ കണ്ണപുരത്തേക്ക് മടങ്ങവേ എതിരെ വരികയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. .അപകടത്തില്‍ വാഹനത്തില്‍ നിന്ന് കുട്ടിയും യുവാവും റോഡിലേക്ക് തെറിച്ച് വീണു.ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ണപുരം യോഗശാലയിലെ ഷിറാസ് -ഹസീന ദമ്പതികളുടെ മകളാണ്.കണ്ണപുരം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹംകണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.

ഇതിനുസമാനമായി ചൊവ്വാഴ്ച്ച ഇരിട്ടി- മട്ടന്നൂര്‍ കെ. എസ്.ടി.പി റോഡിലെ ചാവശേരി പറമ്പില്‍ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന മൂന്നു വയസുകാരന്‍ റോഡിലേക്ക് തെറിച്ചു വീണു മരിച്ചു. ചാവശേരി പറമ്പിലെ ഐസിന്‍ ആദമാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഉമ്മ പി.കെ മുബീഷറയെ (23) ഗുരുതരമായ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം. ചാവശേരി പറമ്പില്‍ നിന്ന് പത്തൊമ്പതാം മൈലിലേക്ക് പോകുന്ന സ്‌കൂട്ടറും വെളിയമ്പ്രയിലേക്ക് വരുന്നപിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരുക്കേറ്റ മുബഷീറെയും മകനെയും ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഐസിന്‍ മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്കെതിരെ മട്ടന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+