Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര്‍ വെന്തുമരിച്ചു; അപകടം കണ്ണൂരില്‍

കണ്ണൂര്‍: ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തി രണ്ട് പേര്‍ വെന്തുമരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് ആറാം മൈലിലാണ് അപകടമുണ്ടായിരിക്കുന്നത്. കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസ് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

ഓട്ടോ മറിഞ്ഞ സമയത്ത് വാതകം ചോര്‍ന്ന് തീപിടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. ആ സമയം വണ്ടിയില്‍ ആളുകള്‍ ഉണ്ടായിരിക്കെ തന്നെ തീ ആളിക്കത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ തലശ്ശേരി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

kannur

ബസ് അമിതവേഗതയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയര്‍ ഫോഴ്‌സെത്തി തീ അണച്ചതിന് ശേഷമാണ് രണ്ട് പേരുടേയും മൃതദേഹം പുറത്തെടുത്തത്. അപകടം നടന്നയുടന്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചെങ്കിലും അവര്‍ എത്താന്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓട്ടോ ഡ്രൈവര്‍ തൂവക്കുന്ന് കണ്ണങ്കോട് പിലാവുള്ളതില്‍ പാറാട്ട് അഭിലാഷ് (38) യാത്രക്കാരന്‍ സജീഷ് എന്നിവരാണ് മരിച്ചത്. പരേതനായ കൃഷ്ണന്റെയും പൊക്കിയുടെയും മകനാണ് അഭിലാഷ്. ഭാര്യ ജാന്‍സി. മക്കള്‍ ഇഷാന്‍, നയോമി, നയ്മിയ. പരേതനായ കുമാരന്റെയും ജാനുവിന്റെയും മകനാണ് സജീഷ്. സഹോദരങ്ങള്‍ ഷബീഷ്, ഷിജി, ഷൈമ.

ഡ്രൈവര്‍ അഭിലാഷ് സുഹൃത്തായ സജീഷിനെയും കൂട്ടി ആറാംമൈലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്നാണ് സൂചന. ഇയാള്‍ എട്ടു മാസം മുമ്പാണ് പുതിയ സിഎന്‍ജി ഓട്ടോറിക്ഷ വാങ്ങിയത്. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ വാഹന ഗതാഗതം മുടങ്ങി.തീപിടിത്തത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ബസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+