വേനല്‍ ചൂടിനെ അവഗണിച്ചുകൊണ്ട് വോട്ടുതേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍; ഇവിടെ ചരിത്രം മാറിമറിയും
കണ്ണൂര്‍കനത്ത വേനല്‍ചൂടിനെ അവഗണിച്ചു കൊണ്ടു തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി കെ.സുധാകരന്‍. പേരാവൂര്‍ നിയോജക മണ്ഡം കേന്ദ്രീകരിച്ച തിരഞ്ഞെടുപ്പ് പര്യടന തിരക്കിലായിരുന്നു സുധാകരന്‍ വ്യാഴാഴ്ച്ച രാവിലെ നെടുംപുറംചാലില്‍ നിന്നും പര്യടനം സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്‌തു. .പൂളക്കുറ്റി,ഏലപ്പീടിക,മലയാം പടി, കൊളക്കാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആറളം ഫാംമിലെത്തി. നൂറുകണക്കിന് തൊഴിലാളികളും മറ്റും ചേര്‍ന്ന് സ്വീകരണം നല്‍കി.
തുടര്‍ന്ന് ചെട്ട്യാംപറമ്പ്,അടക്കാത്തോട്,ശാന്തിഗിരി,ഒറ്റ പ്ലാവ്, പാല്‍ചുരം, അമ്പായത്തോട്, കണ്ടപ്പനം, നെല്ലിയോടി, കൊട്ടിയൂര്‍, ചുങ്കക്കുന്ന്, കേളകം,കണിച്ചാര്‍,ചാണപ്പാറ,മണത്തണ എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി തൊണ്ടിയില്‍ സമാപിച്ചു. ആവേശം ചോരാതെ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുപ്പിക്കുകയാണ്.

വേനല്‍ച്ചൂട് കൂടുതലാണെങ്കിലും അതിനെയും മറികടന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ഓട്ടപ്രദക്ഷിണമാണ് പര്യടനത്തില്‍. വന്യജീവി ആക്രമണത്തില്‍ ജീവിതം വഴിമുട്ടി ഭീതിയോടെ ജീവിക്കുന്ന മലയോര കര്‍ഷകരെ ചേര്‍ത്ത് പിടിച്ചും , കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് മൂലം ആത്മഹത്യയുടെ വക്കില്‍ നിസ്സഹായതയോട് നില്‍ക്കുന്ന കര്‍ഷകരോട് ഇന്ത്യ മുന്നണി അധികാരത്തില്‍ വരേണ്ട പ്രാധാന്യം വിളിച്ചോതി കൊണ്ട് ഓരോ പര്യടന കേന്ദ്രങ്ങളും കടന്നു പോയത്.
പലപ്പോഴും സ്വീകരണ സ്ഥലങ്ങളില്‍ നേരത്തെ നിശ്ചയിച്ച സമയക്രമം പാലിക്കാന്‍ കഴിഞ്ഞില്ല. പര്യടന വാഹനം കടന്ന് പോകുന്ന വഴിയോരങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഹസ്തദാനം ചെയ്യാനും ഹാരം അണിയിക്കാനും നാട്ടുകാരും ഒപ്പംചേരുന്നു. നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി , ലിസ്സി ജോസഫ് , ബൈജു വര്‍ഗീസ് ,സിറാജ് പൂക്കോത്ത് ,പി സി രാമകൃഷ്ണന്‍ ,കെ വേലായുധന്‍ ,ജയചന്ദ്രന്‍ ,സുമേഷ് നടുവനാട് , അരവിന്ദന്‍ എ ,ജൂബിലി ചാക്കോ ,പി എ നസീര്‍ ,ചാക്കോ തൈകുന്നേല്‍, മണ്ഡലപര്യടനങ്ങളില്‍ ഉടനീളമുണ്ടായിരുന്നു .












Click it and Unblock the Notifications