കണ്ണൂര്‍ സര്‍വകലാശാലയിലെ ഉത്തക്കടലാസുകള്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍; പ്രതിഷേധം
കണ്ണൂര്‍; കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരകടലാസുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദൂര വിദ്യാഭ്യാസം രണ്ടാം വര്‍ഷ കൊമേഴ്‌സ് പരീക്ഷയുടെ നൂറ് കണക്കിന് ഉത്തരക്കടലാസുകളാണ് റോഡരികില്‍ നിന്ന് കണ്ടെത്തിയത്. കണ്ണൂര്‍ മലപ്പട്ടം ഗ്രാമപഞ്ചായത്ത് ചൂവിയാട് എന്ന പ്രദേശത്ത് നിന്നാണ് ഉത്തരക്കാടലാസുകള്‍ കണ്ടുകിട്ടിയത്.
Recommended Video

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ഡിസംബര്‍ 23നാണ് കൊമേഴ്‌സ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞു കിട്ടിയ ഉത്തരകടലാസുകള്‍. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണത്തിനായി ബോവാല്യുവേഷന് കൊണ്ടുപോയതാണ് എന്നാമ് പ്രാഥമിക നിഗമനം. ഈ പരീക്ഷുടെ ഫലം പുറത്ത് വന്നിട്ടില്ല. ഉത്തരകടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വകളാശാലയിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തില്‍ അന്വേഷമം നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications