കണ്ണൂര്‍ സര്‍വകലാശാലയിലെ പിന്‍വാതില്‍ നിയമനം; വിസി രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, പിന്നാലെ കേസ്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും പിന്‍വാതില്‍ നിയമനവിവാദം പുകയുന്നു.സി.പി. എം സംസ്ഥാനസമിതിയംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയുമായ പ്രീയവര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷകരായ കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസല്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ വ്യാഴാഴ്ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.സി പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്റെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ള പയ്യാമ്പലത്തെ ഔദ്യോഗിക വസതിയുടെ ഗേറ്റ് താഴിട്ടു പൂട്ടി ഉപരോധിക്കുകയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസിന്റെ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയത്.വി.സിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റ് മറ്റൊരു താഴിട്ടു പൂട്ടിയ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ ഹൗസ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ പൊലിസെത്തി പ്രവര്‍ത്തകരെ ബലമായി നീക്കംചെയ്യുകയായിരുന്നു. തുടര്‍ന്ന് സ്വജനപക്ഷപാതത്തിന് കൂട്ടുനില്‍ക്കുന്ന വിസി രാജിവയ്ക്കുകയെന്ന മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ പൊലിസിനെതിരെ തിരിഞ്ഞു.

തുടര്‍ന്ന് സമരക്കാരും പൊലിസും അല്‍പ്പനേരം പിടിവലിയുണ്ടായി.മുദ്രാവാക്യം വിളികളോടെ ചെറുത്തു നിന്ന പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ചു മാറ്റുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വി.രാഹുല്‍, കമല്‍ജിത്ത്, വിനീഷ് ചുള്ളിയന്‍, റിനില്‍ മതുക്കോത്ത്, ഇമ്രാന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
പ്രതിഷേധസമരം നടക്കുന്ന സമയത്ത് ഔദ്യോഗിക വസതിയിലുണ്ടായിരുന്ന വി.സി സമരക്കാരെ നീക്കിയതിനു ശേഷമാണ് പുറത്തുപോയത്. ഈ മാസം 23നാണ് വി.സി സര്‍വീസില്‍ നിന്നും വിരമിക്കുന്നത്.ഇതിനിടെയാണ് സി.പി.എം നേതാവിന്റെ ഭാര്യയെ ഉന്നത തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ഉയര്‍ന്നത്.ഓണ്‍ ലൈനായാണ് ഇന്റര്‍വ്യൂ നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയാവര്‍ഗീസിനെ മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ടു ഈ തസ്തികയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്നും പ്രീയയ്ക്ക് ആവശ്യമായ അധ്യാപന യോഗ്യതയില്ലെന്നും സേവ് യൂനിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളുയര്‍ത്തിയ വിവാദങ്ങള്‍ക്കിടെയാണ് സര്‍വകലാശാല ഇവരെയും കൂടി ഉള്‍പ്പെടുത്തി ആറുപേരുടെ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചത്.
ഉദ്യോഗാര്‍ത്ഥികളായ ആറുപേരുടെ ചുരുക്ക പട്ടികയില്‍ നേരത്തെ പ്രീയയെയും ഉള്‍പ്പെടുത്തിയിരുന്നു. ഗവേഷണബിരുദവും അസി.പ്രൊഫസറായി എട്ടുവര്‍ഷത്തെ അധ്യാപനപരിചയവുമാണ്അസോസിയേഷ്യറ്റ് പ്രൊഫസര്‍ക്കുണ്ടാവേണ്ട മിനിമം യോഗ്യത.എന്നാല്‍ പ്രീയയ്ക്ക് ഈ യോഗ്യതയുണ്ടെന്ന നിലപാടിലായിരുന്നുസര്‍വകലാശാലഅധികൃതര്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജിലായിരിക്കെ ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പോഗ്രാംവഴി പി. എച്ച്. ഡി ചെയ്തതും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുമെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം.2012-ല്‍ തൃശൂര്‍ കേരളവര്‍മ്മകോളേജില്‍ അസി. പ്രൊഫസറായി ചേര്‍ന്ന പ്രീയയ്ക്കു എട്ടുവര്‍ഷത്തെ മുന്‍പരിചയമില്ലെന്നായിരുന്നു ക്യാംപയിന്‍ കമ്മിറ്റിയുടെ ആരോപണം. ഗവേഷണ കാലഘട്ടവും ഡി. എസ്. എസായി ജോലി ചെയ്ത കാലഘട്ടവും അധ്യാപന പരിചയമായി പരിഗണിക്കാനാവില്ലെന്ന് കമ്മിറ്റി പറയുന്നു. കഴിഞ്ഞ നവംബര്‍ പന്ത്രണ്ടിനായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി.13ന് സ്‌ക്രീനിങ് കമ്മിറ്റി ചേര്‍ന്നു പ്രീയയുള്‍പ്പെടെ ആറുപേരെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.വി.സിയെ ഉപരോധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് സുധീപ് ജയിംസ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications