കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സര്‍വകലാശാല ധര്‍മശാല ക്യാംപസിലെ തീപിടിത്തം; പൊലിസ് അന്വേഷണം ശക്തമാക്കി

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍സര്‍വകലാശാല ധര്‍മശാല ക്യാംപസില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ സര്‍വകലാശാല അധികൃതരുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തില്‍അട്ടിമറിയുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്നു പൊലിസ് അറിയിച്ചു. കണ്ണപുരം പൊലിസാണ് കേസ് അന്വേഷണം നടത്തുന്നത്. നാശനഷ്ടത്തെ സംബന്ധിച്ചു സര്‍വകലാശാല ഐ.ടി വിഭാഗവും ഇലക്ട്രിക്കല്‍ വിങും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ക്രിസ്തുമസ് അവധിയായതിനാല്‍ കംപ്യൂട്ടര്‍ ലാബ്് അടച്ചിട്ടിരിക്കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല ധര്‍മശാല സ്‌കൂള്‍ ഓഫ് പെഡഗോളജിക്കല്‍ സയന്‍സിന്റെ (ബി. എഡ് കോളേജ്) ലാബിലാണ് വന്‍തീപിടിത്തമുണ്ടായത്. ഇന്റര്‍നെറ്റ് സാമഗ്രികളും കംപ്യൂട്ടറുകളുമാണ് കത്തിനശിച്ചത്. നെറ്റ് വര്‍ക്ക് സ്വിച്ചു ബോര്‍ഡിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്.

th

രണ്ടാം നിലയിലെ കംപ്യൂട്ടര്‍ ലാബില്‍ നിന്നും പുക ഉയരുന്നതു കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തളിപ്പറമ്പില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയെങ്കിലും പുക കാരണം രണ്ടാം നിലയിലേക്ക് കയറാന്‍ കഴിഞ്ഞില്ല.

സ്റ്റേഷന്‍ ഓഫിസര്‍ പി.വി അശോകന്‍, രാജന്‍പരിയാരം, സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീകൊടുത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് തീപിടിത്തം കാരണം കണ്ണൂര്‍ സര്‍വകലാശാലയ്ക്കുണ്ടായത്. ഇതിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്നകാര്യമാണ്പൊലിസ് അന്വേഷിക്കുന്നത്. പട്ടാപ്പകല്‍ നടന്ന തീപിടിത്തത്തിനെ കുറിച്ചു സര്‍വകലാശാല ആഭ്യന്തര വിഭാഗവും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

English summary
kannur university campus fired police started probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X