Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്: 67 സീറ്റില്‍ ല്‍ 53 ഉം നേടി എസ്എഫ്ഐ

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെതിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വിജയം. സംഘടന അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 67 കോളേജുകളിൽ 53 ഇടത്തും എസ്എഫ്‌ഐ വിജയിച്ചു. കണ്ണൂർ ജില്ലയിൽ 44 ൽ 35 ഉം, കാസർഗോഡ് 18 ൽ 14 ഉം, വയനാട് 5 ൽ 4ഉം കോളേജുകളിൽ എസ്എഫ്‌ഐ യൂണിയനാണ് നയിക്കുക.

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കോളേജ്, ബ്രണ്ണൻ കോളേജ്, പെരിങ്ങോ ഗവ കോളേജ്, പയ്യന്നൂർ നെസ്റ്റ് കോളേജ്, മൊറാഴ കോപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ഐഎച്ച്ആർഡി പട്ടുവം, കാഞ്ഞിരങ്ങാട് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, എംഎസ്ടിഇകെ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ശ്രീകണ്ഠാപുരം എസ്ഇഎസ് കോളേജ്, ചെണ്ടയാട് എം ജി കോളേജ്, വനിതാ കോളേജ്, മാങ്ങാട്ട് പറമ്പ ക്യാമ്പസ്, എസ്എൻജി എടക്കാട്, മട്ടന്നൂർ കോളേജ്, എസ്എൻജി തോട്ടട, വീർപാട് എസ്എൻജി പെരിങ്ങോം ഗുരുദേവ കോളേജ്, ഇരിട്ടി ഐഎച്ച്ആർഡി, കൂത്തുപറമ്പ് എംഇഎസ് കോളേജ് എന്നിവടങ്ങളിൽ വിജയിച്ചു.

sfi new

ചൊക്ലി ഗവൺമെന്റ് കോളേജ്, പിണറായി ഐഎച്ച്ആർഡി, പുറക്കണം ഇഹൃദ, പാലയാട് ക്യാമ്പസ്, തോട്ടട ഐഎച്ച്ആർഡി, മയ്യിൽ ഐടിഎം, ആദിത്യ കിരൺ പെരിങ്ങോം, സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് ,ബി എഡ് കോളേജ് പെരിങ്ങോം, എഡബ്ല്യൂഎച്ച് പയ്യന്നൂർ, ശ്രീകണ്ടാപുരം ബി എഡ് കോളേജ്, ക്രസന്റ് ബി എഡ് കോളേജ്, ബ്രണ്ണൻ ബി എഡ് കോളേജ് തലശ്ശേരി, ഐഎച്ച്ആർഡി നെരുവമ്പ്രം കോളേജുകളിലും മുഴുവൻ സീറ്റിലും എസ് എഫ് ഐ തന്നെയാണ് ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നതും.

കാസർഗോഡ് ജില്ലയിലെ ഇ. കെ നായനാർ ഗവ കോളേജ് എളേരിത്തട്ട്, കരിന്തളം ആർട്‌സ് & സയൻസ് കോളേജ്, നെഹ്‌റു കോളേജ് പടന്നക്കാട്, കണ്ണൂർ യൂണിവേഴ്‌സിറ്റി നീലേശ്വരം ക്യാമ്പസ്,മുന്നാട് പീപ്പിൾസ് കോളേജ്,സെന്റ് പയസ് കോളേജ് രാജപുരം,സെന്റ് മേരീസ് കോളേജ് ചെറുപനത്തടി,എസ്എൻഡിപി കോളേജ് കാലിച്ചാനടുക്കം,ബജ മോഡൽ കോളേജ്,ഉദുമ ഗവ കോളേജ്, എസ്എൻ കോളേജ് പെരിയ,ഐഎച്ച്ആർഡി, മടിക്കൈ,ഐഎച്ച്ആർഡി, ചീമേനി കോളേജുകളിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു.

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ ചെയർമാൻ സീറ്റ് എബിവിപിയിൽ നിന്നും, വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളേജ് ചെയർമാൻ, ജനറൽ ക്യാപ്റ്റൻ സ്ഥാനങ്ങൾ കെഎസ് യുവിൽ നിന്നും എസ്എഫ്‌ഐ പിടിച്ചെടുത്തു. വയനാട് ജില്ലയിൽ ഗവൺമെന്റ് കോളേജ് മാനന്തവാടി, കണ്ണൂർ യൂണിവേഴ്‌സിറ്റി സെന്റർ മാനന്തവാടി, പി കെ കാളൻ കോളേജ് മാനന്തവാടി, മേരിമാതാ കോളേജ് മാനന്തവാടി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+