Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ മാറി നല്‍കി; നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് ചോദ്യ പേപ്പര്‍ മാറി നല്‍കി. നാളെ നടക്കേണ്ട റീഡിങ്ങ്‌സ് ഓണ്‍ ജെന്‍ഡര്‍ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. കണ്ണൂര്‍ എസ് എന്‍ കോളേജിലെ പരീക്ഷ കേന്ദ്രത്തിലാണ് വീഴചയുണ്ടായത്. കവര്‍ മാറി പൊട്ടിച്ചു പോയെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ഈ പരീക്ഷ ഇനി പുതിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ ശേഷമായിരിക്കും നടത്തുകയെന്നാണ് വിവരം.

കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ബി എ അഫ്‌സല്‍ ഉലമ ഒഴികെയുള്ള പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷാ വിഭാഗം അറിയിച്ചത്. ഇന്ന് തുടങ്ങിയ രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ നടത്തിപ്പ് നേരത്തേ വിവാദത്തിലാകുകയും ചെയ്തിരുന്നു. ഇന്ന് പരീക്ഷയെഴുതേണ്ട കുട്ടികള്‍ക്ക് ഹാള്‍ടിക്കറ്റ് നല്‍കിയത് ഇന്നലെ വൈകുന്നേരംവുമാണ്.

ka

മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ഹാള്‍ടിക്കറ്റും കോളേജുകള്‍ക്കുള്ള നോമിനല്‍ റോളും ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമാണ് സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നത്. ഹാള്‍ടിക്കറ്റ് വൈകിയതോടെ പരീക്ഷ മാറ്റിവച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒടുവില്‍ ഹാള്‍ ടിക്കറ്റ് ഉടന്‍ വരുമെന്നും പരീക്ഷ നിശ്ചയിച്ച പോലെ നടക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ക്ക് വിശദീകരണം ഇറക്കേണ്ട അവസ്ഥയും വന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ഒരു ദിവസത്തെ പരീക്ഷ മാറ്റി വയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+