പ്രതിഷേധങ്ങള്‍ക്കിടെ പ്രിയ വര്‍ഗീസിന്റെ നിയമനം; നിയമ നടപടിക്കൊരുങ്ങി കെ.എസ്.യു
കണ്ണൂര്‍: കടുത്ത പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനിടെയില്‍ കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ മാനദണ്ഡങ്ങള്‍ മറികടന്നു കൊണ്ട് നിയമിക്കുന്നതിനെതിരെ നേരത്തെ കെ.എസ്.യു അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും പ്രതിപക്ഷ സംഘടനകളും കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് മാസങ്ങളായി മരവിപ്പിച്ച റാങ്ക് ലിസ്റ്റാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. ഇതിനിടെ നിയമനത്തില്‍ വീണ്ടും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം വി.സി.നിയമനത്തിനുള്ള പ്രത്യുപകരമാണെന്ന് സെനറ്റ് അംഗം ഡോ. ആര്‍. കെ. ബിജു ആരോപിച്ചു.
ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് മലയാളവിഭാഗം അസോ. പ്രൊഫസര്‍ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് അംഗീകരിച്ചത്. വിസിയുടെ കാലാവധി തീരുന്നതിനുമുന്‍പ് തന്നെ ധൃതി പിടിച്ച് നിയമനം നല്‍കുവാനുള്ള തീരുമാനമെടുത്തത് വീണ്ടും താല്‍സ്ഥാനത്ത് തുടരുന്നതിന് വേണ്ടിയായിരുന്നു. പക്ഷെ യുജിസി നിഷ്‌കര്‍ഷിക്കുന്ന പ്രവര്‍ത്തന പരിചയം ഇല്ലെന്നു മനസിലാക്കിയതിനാല്‍ പുറകോട്ട് പോകുകയും വിവാദങ്ങള്‍ കേട്ടടങ്ങിയതിനു ശേഷം നിയമനം നല്‍കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.
സ്വജന പക്ഷപാതത്തിനു കൂട്ട് നില്‍ക്കുന്ന നിലപാടാണ് കണ്ണൂര്‍ വി.സി സ്വീകരിക്കുന്നതെന്നും ഇതിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധമുയരുമെന്നും ഡോ. ആര്‍.കെ ബിജു മുന്നറിയിപ്പ് നല്‍കി. സര്‍വ്വകലാശാലയില്‍ പ്രിയ വര്‍ഗ്ഗീസിനെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതിനുള്ള പ്രത്യുപകാരമാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം
ചട്ടങ്ങള്‍ മറികടന്ന് വി.സി യെ പുനര്‍നിയമിച്ചത് സര്‍വ്വകലാശാലയിലെ ഇത്തരം വഴിവിട്ട നിയമനങ്ങള്‍ക്കും അഴിമതിക്കും വേണ്ടിയാണ് എന്ന് വ്യക്തമാവുകയാണ്. മതിയായ യോഗ്യതയുണ്ടായിട്ടും അര്‍ഹതപ്പെട്ടവരെ തഴഞ്ഞുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അധ്യാപക നിയമനം പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും വി സി യുടെ പുനര്‍നിയമനം തന്നെ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ യോഗ്യതകളും ചട്ടങ്ങളും മറികടന്നുള്ള നിയമനത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് ഷമ്മാസ് പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications