കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ തയ്യാറാക്കലിലെ വീഴ്ച്ച: അന്വേഷണം വൈസ് ചാന്‍സലര്‍ക്ക്

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവം വൈസ് ചാന്‍സലര്‍ നേരിട്ട് അന്വേഷിക്കും. രണ്ടംഗസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്തു. സിന്‍ഡിക്കേറ്റാണ് വി.സിയോട് നേരിട്ട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.രണ്ടംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ചര്‍ച്ചയായി.

പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതിപിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി

ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ തന്നെ നേരിട്ടു അന്വേഷണം നടത്തണമെന്ന് ചിലഅംഗങ്ങള്‍ ആവശ്യപ്പെട്ടു.വി.സി അന്വേഷിച്ചതിനു ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഈമാസം 21ന് ചേരുന്നപ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തില്‍ സമര്‍പ്പിക്കാനും ധാരണയായി.

kannur


സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ബുധനാഴ്ചകളില്‍ ഖാദിവസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കും. സര്‍വകലാശാല നിര്‍ദേശിക്കുന്നസൗകര്യങ്ങളുള്ള യുജി കോളേജുകളില്‍ രണ്ട് ഗവേഷണ ഗൈഡുമാര്‍ ഉണ്ടെങ്കില്‍ അവിടെ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള അനുമതി നല്‍കും.

സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷനില്‍ ബിപിഎഡ്, എംപിഎഡ് പ്രോഗ്രാമുകള്‍ക്കുള്ള എന്‍.സി.ടി.ഇ. അംഗീകാരം നേടിയെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയോഗിച്ച രണ്ടംഗ സമിതി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും എംപിഎഡും പുനരാരംഭിക്കുന്നതിനുള്ള സാധ്യതകള്‍ സമിതി പരിശോധിക്കും. 2022-23 അധ്യയന വര്‍ഷത്തില്‍ പുതിയ കോഴ്‌സുകള്‍ക്കും സീറ്റുകളുടെ വര്‍ധനവിനും വേണ്ടിയുള്ള 29 കോളേജുകളിലെ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.മുസ്ലീം സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ വയനാട് തരുവണയില്‍ കോളേജ് തുടങ്ങാന്‍ അംഗീകാരം. ഇന്‍സ്‌പെക്ഷന്‍ സമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.ചക്കരക്കല്ലില്‍ മലബാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് തുടങ്ങാന്‍ അംഗീകാരം. ഇന്‍സ്‌പെക്ഷന്‍ സമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.

മഞ്ചേശ്വരം ക്യാമ്പസിലെ ത്രിവത്സര എല്‍.എല്‍.ബിപ്രോഗ്രാം അംഗീകാരത്തിനായിബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകരത്തിന് വേണ്ടി അഞ്ച് ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു. സെന്റ് പയസ് കേളേജ്, മാടായി കോളേജ്, പയ്യന്നൂര്‍ കോളേജ് കണ്ണൂര്‍ എസ്എന്‍ കോളേജ് എന്നിവിടങ്ങളിലെ ഒമ്പത് അധ്യാപകരുടെ പ്രൊമോഷന്‍ അംഗീകരിച്ചു. അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളേജില്‍ കന്നട ഉപഭാഷയായി അനുവദിക്കാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.

English summary
Kannur University question paper failure: Inquiry to Vice Chancellor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X