ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ്; അസാധാരണ നടപടി
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാൻ ആണ് ഗവർണറുടെ നീക്കം എന്ന് പ്രമേയത്തിൽ കണ്ണൂർ സർവകലാശാല ആരോപിക്കുന്നു. പ്രമേയത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.
ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ഒരു സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കുന്നത് അസാധാരണം ആണ്. സിൻഡിക്കേറ്റ് അംഗവും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം. സുകന്യയാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. കണ്ണൂർ അടക്കം സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിലെ വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ചാണ് പ്രമേയം.

ഉന്നത വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടത്തിനു കേരളത്തെ പ്രാപ്തമാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ അതിനെ സ്തംഭിപ്പിക്കാനുള്ള നീക്കം ആണ് ഗവർണർ നടത്തുന്നതെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കണ്ണൂർ സർവകലാശാലയുടേതടക്കമുള്ള വി.സിമാരോട് ഗവർണർ ചട്ടവിരുദ്ധമായി രാജി ആവശ്യപ്പെട്ടത്.
വിസിമാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഗവർണർക്കെതിരെ ശക്തമായ നിലപാടെടുക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. സർവകലാശാല നിയമനങ്ങളിൽ ഗവർണറും കടുത്ത നടപടിയാണ് സ്വീകരിച്ചത്. പിന്നാലെ 11 സർവകലാശാലകളിലെയും വിസിമാരോട് ഗവർണർ രാജി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നം രൂക്ഷമായി.
അതേസമയം, ചാൻസിലർ അന്തിമ ഉത്തരവ് പറയും വരെ വിസിമാർക്ക് സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശരിയായ അന്വേഷണത്തിന് ശേഷം മാത്രമെ വിസിമാരെ പിരിച്ചുവിടാനാകൂ. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയല്ല. നിയമപ്രകാരം മാത്രമെ വിസിമാർക്ക് എതിരെ നടപടി പാടുള്ളൂ എന്നും ഗവർണർ നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നും കോടതി പറഞ്ഞിരുന്നു.
ഗവർണർക്കെതിരെ കണ്ണൂർ വിസി നേരത്തെ രംഗത്തെത്തിയിരുന്നു. ഷോ കോസിന് എന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട് ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് കൊടുത്തിരുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. ഷോ കോസ് നോട്ടീസിന് മറുപടി കൊടുക്കും. എന്നാൽ എന്ത് എഴുതണം എന്നറിയില്ല. സെർച്ച് കമ്മറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണ്. ആദ്യഘട്ടത്തിൽ കേരളത്തിൽ യുജിസി നിയമം പാലിച്ചിരുന്നില്ല. പഴയ രീതിയാണ് ഇവിടെ പിന്തുടർന്ന് വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിസിമാരെയും പുറത്താക്കുമെന്ന് പറയുന്നതിൽ ഗവർണർക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്ന് താൻ വിചാരിക്കുന്നുവെന്നും നിയമനം നടത്തിയ ആൾ ആദ്യം തന്നെ അക്കാര്യം പരിശോധിക്കേണ്ടിയിരുന്നു. കെടിയു വിധി തനിക്കും ബാധകമാവും എന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിലെ നിയമനം ആദ്യഘട്ടത്തിൽ യുജിസി റെഗുലേഷൻ അനുസരിച്ചായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications