Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സര്‍വകലാശാല വിസി സിപിഎമ്മിന്റെ അടിമയെപോലെ; കോലം കത്തിച്ച് പ്രതിഷേധിച്ച് കെഎസ്‌യു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യക്ക് ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നല്‍കാനുള്ള നീക്കത്തില്‍ വൈസ് ചാന്‍സിലര്‍ക്കെതിരെ പ്രതിഷേധവുമായി കെ.എസ്.യു. രംഗത്തെത്തി.കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് യാത്രയപ്പ് നല്‍കുന്ന സര്‍വ്വകലാശാല ആസ്ഥാനത്തുള്ള ചെറുശ്ശേരി ഓഡിറ്റോറിയത്തിലേക്ക് വി.സി യുടെ കോലവുമായി മാര്‍ച്ച് നടത്തി. ചെരുപ്പുമാല അണിയിച്ച വി.സി യുടെ കോലം പ്രവര്‍ത്തകര്‍ സര്‍വ്വകലാ ആസ്ഥാനത്ത് വച്ച് കത്തിച്ചു. കോലവുമായി മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ സി.പി.എമ്മിന്റെ അടിമയെപ്പോലെയാണ് നാളിതുവരെ പ്രവര്‍ത്തിച്ചതെന്നും ഒരു വിഷയത്തിലും സ്വന്തമായി നിലപാടില്ലാത്ത വി സി ആ പദവിക്ക് തന്നെ അപമാനമാണെന്നും സി.പി.എമ്മിനെ രാഷ്ട്രീയ തീരുമാനങ്ങള്‍ മാത്രം നടപ്പിലാക്കുന്ന ചട്ടുകമായി വി.സി മാറിയെന്നും കെ.എസ്.യു ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

ka

വി സി യുടെ കെടുകാര്യസ്ഥതമൂലം സര്‍വകലാശാലയുടെ അക്കാദമിക് നിലവാരം തന്നെ കൂപ്പുകുത്തിയെന്നും സി.പി.എം ഓഫീസിലെ ദാസ്യവേലക്കാരെപ്പോലെയാണ് സര്‍വകലാശാലയിലെ പല സുപ്രധാന ചുമതലകള്‍ വഹിക്കുന്നവരുടെയും പെരുമാറ്റമെന്നും ഷമ്മാസ് കുറ്റപ്പെടുത്തി.സര്‍വ്വകലാശാലയുടെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി നിരന്തരം സി.പി.എം നേതാക്കളുടെ ബന്ധുക്കളുടെ നിയമനങ്ങള്‍ക്ക് വേദിയാകുന്ന കണ്ണൂര്‍ സര്‍വകലാശാലയില്‍ ഏറ്റവുമൊടുവില്‍ കെ.കെ രാഗേഷിന്റെ ഭാര്യയെ അധ്യാപക തസ്തികയില്‍ വഴിവിട്ട് നിയമിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പ്രഖ്യാപിച്ച് കൊണ്ടായിരുന്നു കെ.എസ്.യു പ്രതിഷേധം.

സമരത്തിന് കെ.എസ്.യു ജില്ലാ ഭാരവാഹികളായ അഭിജിത്ത് സി.ടി, ഫര്‍ഹാന്‍ മുണ്ടേരി,ആദര്‍ശ് മാങ്ങാട്ടിടം,അന്‍സില്‍ വാഴപ്പള്ളില്‍,ഹരികൃഷ്ണന്‍ പാലാട്,ആകാശ് ഭാസ്‌കരന്‍,മുഹമ്മദ് റാഹിബ്,ആഷിത്ത് അശോകന്‍,അശ്വിന്‍ മത്‌കോത്ത്,ആലേഖ് കാടാച്ചിറ,അക്ഷയ് കോവിലകം,സാരംഗ് മുരളി,ഹര്‍ഷരാജ് സി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+