Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ സര്‍വകലാശാല: തിരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം: എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം. മാടായി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതു കൈയ്യാങ്കളിയിലെത്തി. കെ. എസ്. യു, എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലേക്ക് കലാശിച്ചു.എസ്എഫ്‌ഐ നല്‍കിയ നാല് നാമനിര്‍ദേശ പത്രികകള്‍ തള്ളിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ഇതിനു പിന്നാലെ തെര!ഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകര്‍ക്കതിരെ എസ്എഫ്‌ഐ രംഗത്തെത്തുകയായിരുന്നു. കെ എസ് യു പ്രവര്‍ത്തകരും പക്ഷം ചേര്‍ന്നതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തി. ഇതോടെ കോളേജ് ക്ലാസ് റൂം വരാന്തയില്‍ നിന്നും ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷസാധ്യതയുണ്ടെന്ന് പ്രിന്‍സിപ്പല്‍ വിവരം നല്‍കിയതനുസരിച്ചു ക്യാംപസിലുണ്ടായിരുന്ന പഴയങ്ങാടി പൊലിസ് ഇരു ഭാഗത്തിനെയും ബലപ്രയോഗത്തിലൂടെ ഒഴിവാക്കി.

kann

സംഘര്‍ഷസാധ്യയതെ തുടര്‍ന്ന് കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഇതിനിടെ കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തോട്ടട എസ്. എന്‍ കോളേജിലെ വരണാധികാരികളായ അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. റീട്ടേണിങ് ഓഫീസര്‍ വീണ മതുമ്മലിന്റെ പരാതിയില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് , ആദര്‍ശ് . അര്‍ജുന്‍ തുടങ്ങി 20 പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.

നേരത്തെ കണ്ണൂര്‍ സര്‍വകലാശാല യുനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തോട്ടട എസ്.എന്‍ കോളേജില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. എസ്.എന്‍ കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയായ ജനറല്‍ സെക്രട്ടറിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പ്രകോപിതരായ എസ്.എഫ് ഐ പ്രവര്‍ത്തകര്‍ നോമിനേഷന്‍ പത്രിക വലിച്ചു കീറുകയും വരണാധികാരികളായ അധ്യാപകരെ മുറിയില്‍ പൂട്ടുകയുമായിരുന്നു. ഇതിനെതിരെ രംഗത്തുവന്ന കെ. എസ്. യുപ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുണ്ടായി.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടു കൊണ്ട് ജില്ലയിലെ കോളേജ് ക്യാമ്പസുകള്‍ പോര്‍ക്കളമാക്കി മാറ്റുവാനാണ് എസ് എഫ് ഐ യുടെ ശ്രമമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. അപാകതകള്‍ ഇല്ലാതെ നോമിനേഷന്‍ പോലും പൂരിപ്പിക്കുവാന്‍ എസ് എഫ് ഐ നേതാക്കന്‍മാര്‍ക്ക് കഴിയില്ലെങ്കില്‍ പിന്നെ അക്രമത്തിലൂടെ യൂണിയന്‍ ഭരണം നേടിയെടുക്കാമെന്നുള്ള ശ്രമമാണ് ഇവര്‍ ജില്ലയിലെ ക്യാമ്പസുകളില്‍ നടത്തികൊണ്ടിരിക്കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+