കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ സർവകലാശാല കലോത്സവം പയ്യന്നൂരിൽ: ഹരിത ചട്ട നിയമം പാലിക്കും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പയ്യന്നൂരിൽ നടക്കുന്ന കണ്ണൂർ സർവകലാശാല കലോത്സവത്തിന് പൂർണ്ണമായി ഹരിത ചട്ട നിയമം പാലിക്കുമെന്ന് സംഘാടകർ അറിയിച്ചു. 15 മുതൽ പയ്യന്നൂര്‍ കോളജിലാണ് കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം നടക്കുന്നത്. 19 വരെ നടക്കുന്ന കലോത്സവം ഒൻപതുവേദികളിലായാണ് അരങ്ങേറുക. സ്‌റ്റേജിതര മത്സരങ്ങള്‍ ചൊവ്വാഴ്ച രാവിലെ 10-ന് സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം 17-ന് മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്ത-സംഗീത ശില്‍പം അരങ്ങേറും.

പ്ലാസ്റ്റിക് നിരോധനം: പിഴ ഈടാക്കുന്നത് ബുധനാഴ്ച മുതൽ, ആദ്യ നിയമലംഘനത്തിന് പിഴ 1000 രൂപ!!പ്ലാസ്റ്റിക് നിരോധനം: പിഴ ഈടാക്കുന്നത് ബുധനാഴ്ച മുതൽ, ആദ്യ നിയമലംഘനത്തിന് പിഴ 1000 രൂപ!!

സര്‍വകലാശാലയ്ക്കു കീഴിലെ 103 കോളേജുകളിലെ 4302 പ്രതിഭകളാണ് മാറ്റുരക്കുക. പയ്യന്നൂര്‍ കോളേജിലെ 13 പഠന വകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 13 പ്രചാരണ സ്തൂപങ്ങള്‍ കലോത്സവ നഗരിയില്‍ സജ്ജമാക്കും. കുടാതെ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന പ്രത്യേക റേഡിയോ ടെലിവിഷന്‍ സംപ്രേഷണവുമുണ്ടാകും.

youthfest-1

ഗാന്ധിജിയുടെ പയ്യന്നൂര്‍ സന്ദര്‍ശനത്തിന്റെ 86-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കലോത്സവ നഗരിക്ക് ഗാന്ധി നഗര്‍ എന്നാണ് പേര് നല്‍കുക. സമാപന സമ്മേളനം 19-ന് വൈകിട്ട് 5 മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കോഡ് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതായും പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോ കോള്‍ പാലിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി.വി രാജേഷ്, യൂനിയന്‍ ചെയര്‍പേര്‍സണ്‍ ടി.കെ ശിശിര, കണ്‍വീനര്‍ ഷിബിന്‍ കാനായി, പ്രിന്‍സിപ്പാള്‍ ഡോ. പി.സി ശ്രീനിവാസ്, എ. നിഷാന്ത് പങ്കെടുത്തു.

English summary
Kannur university youth festival keeps Green code
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X