കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ അര്‍ബന്‍ നിധി തട്ടിപ്പ്: പയ്യന്നൂരിലും വളപട്ടണത്തും വീണ്ടും കേസെടുത്തു

Google Oneindia Malayalam News

പയ്യന്നൂര്‍: കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പിന്റെ ആഴവും പരപ്പും ദിവസവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേസന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു. 150 തോളം കോടിരൂപ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്തുവെന്ന് പൊലിസ് തന്നെ പറയുന്ന സാഹചര്യത്തില്‍ നിലവിലുളള സംഘത്തിന് കേസ് അന്വേഷണത്തിനായി ലോക്കല്‍ പൊലിസിന് പരിമിതികളുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതുവരെയായി അര്‍ബന്‍ നിധി ഡയറക്ടര്‍മാര്‍ കോടികള്‍ എങ്ങോട്ടാണ് മാറ്റിയതെന്ന ചോദ്യത്തിന് പൊലിസിന് മറുപടി നല്‍കാന്‍ കഴിയാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അന്വേഷണം കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ് ഡയറക്ടറേറ്റിനെ ഏല്‍പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.

AAS

ഇതിനായി ചില ബി.ജെ.പി നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും പണം നഷ്ടപ്പെട്ടവരില്‍ ചിലര്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് വിവരം. കണ്ണൂര്‍ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ വിനു മോഹനും സംഘവുമാണ് നിലവില്‍ കേസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ 350 ലേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറുമെന്നും സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 6 മാസത്തേക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം; ആഭ്യന്തര സര്‍വീസുകളെ ബാധിക്കുംകരിപ്പൂര്‍ വിമാനത്താവളത്തില്‍ 6 മാസത്തേക്ക് വിമാനങ്ങള്‍ക്ക് നിയന്ത്രണം; ആഭ്യന്തര സര്‍വീസുകളെ ബാധിക്കും

അര്‍ബന്‍നിധിയുടെ തട്ടിപ്പിനിരയായവര്‍ അവരുടെ പരിധിയിലെ പൊലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ മതിയെന്ന നിര്‍ദ്ദേശവും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് പരാതികള്‍ കുന്നുകൂടുന്ന സാഹചര്യമാണ് നിലവിലുളളത്. ഇതു ചില പൊലിസ് സ്റ്റേഷനുകളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളെപ്പോലും അ വതാളത്തിലാക്കുന്നുവെന്ന് പൊലിസ് സേനയില്‍ നിന്നും തന്നെ അഭിപ്രായമുയരുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്.

എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്എനിക്ക് ഇങ്ങനെ വസ്ത്രം ധരിക്കാനാണ് ഇഷ്ടം, അതെങ്ങനെ കുറ്റമാകും; മുംബൈ പൊലീസിനോട് ഉര്‍ഫി ജാവേദ്

അര്‍ബന്‍നിധിയുടെ തട്ടിപ്പിന്റെ വേരുകള്‍ സംസ്ഥാനമാകെ പടര്‍ന്നതിനാല്‍ പൊലിസിലെ എക്കണോമിക് ഒഫന്‍സ് വിഭാഗത്തിന് കേസുകള്‍ കൈമാറുമെന്ന വിവരമുണ്ടായിരുന്നുവെങ്കിലും അതും നടന്നിട്ടില്ല. നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികള്‍ കോഡ്രീകരിച്ചു പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കാനുളള സമയം പൊലിസുകാര്‍ക്ക് ലഭിക്കുന്നില്ല.

ശശി തരൂര്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍; പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് തരൂര്‍ശശി തരൂര്‍ മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍; പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് തരൂര്‍

ഇതിനിടെ കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ രണ്ടു കേസുകള്‍ കൂടി പൊലിസ് രജിസ്റ്റര്‍ ചെയ്തു. പയ്യന്നൂര്‍കാനത്തെ പി.വി സിദ്ധാര്‍ത്ഥിന്റെ പരാതിയിലും ആരാധനാ തീയേറ്ററിനു സമീപത്തെ ശേഖര പൊതുവാളുടെ ഭാര്യ സത്യഭാമയുടെ പരാതിലുമാണ് കേസെടുത്തത്. പതിമൂന്നര ശതമാനം പലിശ വാഗ്ധാനം ചെയ്താണ് സിദ്ധാര്‍ത്ഥില്‍നിന്നും പത്തുലക്ഷം രൂപയും സമാനമായ രീതിയില്‍ സത്യഭാമയില്‍ നിന്നും രണ്ടുലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നുമാണ് കേസ്.

അതേസമയം ചൊക്ളി സ്വദേശിനിയായ കെ.പി ശ്രീലയയുടെ പരാതിയില്‍ പതിനഞ്ചു ലക്ഷം നഷ്ടപ്പെട്ടതിനും കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതിനു സമാനമായി ചൊവ്വസ്വദേശി അരുണ്‍കുമാറിന്റെ എട്ടുലക്ഷം തട്ടിയെടുത്തതിനും കേസെടുത്തിട്ടുണ്ട്. വളപട്ടണം പൊലിസ് സ്റ്റേഷനില്‍ ചിറക്കല്‍ രാജാസ് യു.പി സ്‌കൂളിനു സമീപം താമസിക്കുന്ന കുഞ്ഞികൃഷ്ണമാരാരുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്.

English summary
Kannur Urban Nidhi Scam: Another case has been registered in Payyannur and Valapatnam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X