Get Updates
Get notified of breaking news, exclusive insights, and must-see stories!

വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ്: ഒന്നാം പ്രതി ജസീലിന് 10 വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും

ബാങ്ക് മാനേജറായിരിക്കെ 6.92 കോടി രൂപ തട്ടിയെടുത്തതാണ് കേസ്

കണ്ണൂർ: വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വിധി പ്രസ്താവിച്ച് കോടതി. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ജസീലിന് തലശ്ശേരി വിജിലൻസ് കോടതി പത്ത് വർഷം തടവും എട്ടര ലക്ഷം രൂപ പിഴയും വിധിച്ചു. വളപട്ടണം സഹകരണ ബാങ്കിന്റെ മന്ന ശാഖ മാനേജറായിരുന്നു മുഹമ്മദ് ജസീൽ. ബാങ്ക് മാനേജറായിരിക്കെ 6.92 കോടി രൂപ തട്ടിയെടുത്തതാണ് കേസ്.

Bank Scam

2008-2013 വർഷത്തിൽ മുസ്ലിം ലീഗിന്റെ ഭരണസമിതി നിയന്ത്രണത്തിലായിരുന്നു ബാങ്ക്. ഈ കാലയളവിൽ വളപട്ടണം ബാങ്കിന്റെ അക്കൗണ്ടന്റായിരുന്ന മുഹമ്മദ് ജസീൽ മന്ന ശാഖയിൽ മാനേജറുടെ അധിക ചുമതലയും വഹിച്ചിരുന്നു. ഈ സമയത്താണ് തട്ടിപ്പ് നടത്തി പണം സ്വന്തമാക്കിയത്.

2016ൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്കിൽ പണ്യം വെച്ച ഇടപാടുകാരുടെ സ്വർണം മറ്റൊരു സഹകരണ ബാങ്കിൽ പണയം വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ തട്ടിപ്പ്. 76 ഇടപാടുകാരുടെ 5 കിലോയോളം സ്വർണമാണ് ഇയാൾ ഇത്തരത്തിൽ പണയം വെച്ചത്. വ്യാജ രേഖയുണ്ടാക്കി വായ്പയിലും ക്രമക്കേട് നടത്തിയെന്നും കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമയ്ക്കല്‍, ഇല്ലാത്ത വസ്തുവിന്റെ വില്‍പ്പന, അഴിമതി നിരോധന നിയമം ഉള്‍പ്പടെയുള്ള ഒട്ടേറെ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്തതോടെ വിദേശത്തേക്ക് മുങ്ങിയ ജസീലിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടുന്നത്. 2017 സെപ്റ്റംബറിൽ മലേഷ്യയിൽ നിന്നും അറസ്റ്റിലായ ജസീലിനൊപ്പം ഇദ്ദേഹത്തിന്റെ ഭാര്യയും അറസ്റ്റിലായിരുന്നു. 26 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജസീൽ ഉൾപ്പടെ അഞ്ച് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. മറ്റ് നാല് പേരെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ടിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+