മദ്യപിച്ചതിന് ശേഷം നല്‍കിയത് കള്ളനോട്ടുകള്‍; വാഹന മെക്കാനിക്ക് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ അഞ്ഞൂറിന്റെ കളളനോട്ടുമായി വാഹന മെക്കാനിക്കിനെ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ നഗരത്തിലെ ബാറില്‍ നിന്നും മദ്യപിച്ചതിനു ശേഷം അഞ്ഞൂറിന്റെ അഞ്ച് കള്ളനോട്ടുകള്‍ നല്‍കിയ പയ്യന്നൂര്‍ സ്വദേശിയെയാണ് ബാര്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റു ചെയ്തത്.
പയ്യന്നൂര്‍ കണ്ടോത്ത് കൂറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കീട്ടുവയല്‍ സ്വദേശിയും ചെറുവത്തൂരില്‍ വാഹനമെക്കാനിക്കുമായ മറുനടയന്‍ ഹൗസില്‍ എംഎ ഷിജു (36) വിനെയാണ് ടൗണ്‍ എസ്‌ഐ എം സവ്യസാചി അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂര്‍ തെക്കിബസാറിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറിലാണ് സംഭവം.

ഇവിടെ മദ്യപിക്കാനെത്തിയ പ്രതി 2562 രൂപ ബില്ലായതിനെ തുടര്‍ന്ന് അഞ്ച് അഞ്ഞൂറിന്റെ നോട്ടുകള്‍ നല്‍കുകയായിരുന്നു. 2 ബിഎം 720582, 2 ബിഎം 720586, 2 ബിഎം 720587, 3 സിഎന്‍ 8326 24, 3 സിഎന്‍ 83 2655 എന്നീ സീരിയലുകളിലുള്ള അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ കണ്ടെത്തുകയായിരുന്നു തുടര്‍ന്ന് ബാര്‍ മാനേജര്‍ ടൗണ്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ zപാലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. വര്‍ക്ക് ഷോപ്പില്‍ നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയ നോട്ടുകളാണെന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ സംഭവത്തിന്റെ പിന്നില്‍ വന്‍ കളളറാക്കറ്റുകളുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. ഏറെക്കാലം ഇയാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നതായ വിവരവും പൊലിസിന് ലഭിച്ചിട്ടുണ്ട്.
ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇയാള്‍ എവിടെ നിന്നാണ് കളളനോട്ടുകള്‍ കൊണ്ടുവന്നതെന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുളളതാണ് കളളനോട്ടുകള്‍. ചോദ്യം ചെയ്യലില്‍ പ്രതി വിശദവിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് സൂചന. ഇയാളുമായി ബന്ധമുളളവരും പൊലിസ് നിരീക്ഷണത്തിലാണ്.


Click it and Unblock the Notifications