കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ കനത്തു; മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. മഴ കനത്തതോടെയാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

KANNUR1

മഴ കനത്താല്‍ ബീച്ചില്‍ പതിവായ മണല്‍ ഒലിച്ചുപോക്ക് വ്യാപകമായിരിക്കുകയാണ് ഇതാണ് വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിര്‍ത്താന്‍ കാരണം. ഡ്രൈവ് ഇന്‍ ബീച്ചിലേക്ക് കടല്‍ കയറി തുടങ്ങിയതും വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിക്കാന്‍ കാരണമായി.

'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍

ശക്തിയേറിയ തിരകള്‍ ബീച്ചിലേക്ക് അടിച്ച് കയറുന്നതിനോടൊപ്പം മണല്‍ കടലിലേക്ക് ഒലിച്ച് കുഴികള്‍ രൂപപ്പെടുന്നുണ്ട്. ഇത് കാരണം വാഹനങ്ങളുടെ നിയന്ത്രണം തെറ്റാന്‍ സാധ്യതയുണ്ട് എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍പ് ഇത്തരം സമയങ്ങളില്‍ ബീച്ചില്‍ എത്തിയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ട സംഭവവും ഉണ്ടായിരുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴക്കാലത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് കടലെടുക്കുന്ന പ്രവണത തുടരുന്നുണ്ട്. ഇത്തവണയും മഴ കനത്തതോടെ ഡ്രൈവ് ഇന്‍ ബീച്ചിലേക്ക് തിരമാലകള്‍ അടിച്ച് കയറുന്നത് വ്യാപകമായി ഇതോടെയാണ് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിരോധിച്ചത്.

സംസ്ഥാനത്തെ വാഹനങ്ങള്‍ ഓടിക്കാവുന്ന ഏക ബീച്ചാണ് മുഴപ്പിലങ്ങാട് ബീച്ച്. കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ച് എന്ന പ്രത്യേകതയും മുഴപ്പിലങ്ങാട് ബീച്ച് ആണ്

മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം

നാല് കിലോമീറ്റര്‍ ദൈര്‍ഘ്യം വരെ മുഴപ്പിലങ്ങാട് കടല്‍ തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാന്‍ കഴിയും എന്നതിനാല്‍ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണിത്. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോള്‍ ഇവിടെയുള്ള മണലിന് ഉറപ്പ് വര്‍ദ്ധിക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ മണലില്‍ താഴില്ല എന്നതാണ് വാഹനമോടിക്കാന്‍ സഹായകമാകുന്നത്.

ഇവിടെ താരതമ്യേന ആഴം കുറവായതിനാലാണ് സുരക്ഷിതമായി കടലില്‍ ഇറങ്ങാന്‍ സാധിക്കുന്നത്. വൈകുന്നേരങ്ങളില്‍ വിശ്രമിക്കാനും, വാഹനമോടിക്കാനുമായി നിരവധി പേര്‍ നിത്യേന മുഴപ്പിലങ്ങാട് ബീച്ചില്‍ എത്തിച്ചേരുന്നുണ്ട്.

English summary
Kannur: Vehicles have been banned from entering Muzhappilangad Drive-in Beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X