കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജപ്പാനിലെ പരീക്ഷയിൽ മിന്നും വിജയം നേടി വിഷ്ണുപ്രിയ: അംഗീകാരത്തിന്റെ നിറവിൽ ഇരിട്ടി

  • By Desk
Google Oneindia Malayalam News

ഇരിട്ടി: മലയാളി വിദ്യാർത്ഥികൾ നാടായാലും മറുനാടായാലും വിജയ ചരിത്രം കുറിച്ചേ മടങ്ങൂ. ഇത്തരമൊരു കടൽ കടന്നെത്തിയ വിജയകഥയാണ് ഇരിട്ടി പായം സ്വദേശിനി വിഷ്ണുപ്രിയക്കും പറയാനുള്ളത്. പായം ഏച്ചിലത്തെ ടി പ്രകാശൻ - ബീന ദമ്പതികളുടെ മകളായ വിഷ്ണുപ്രിയക്ക് ഓയിസ്‌ക രാജ്യാന്തര തലത്തിൽ നടത്തുന്ന ടോപ്പ് ടീൻ പരീക്ഷയിലെ ഉന്നത വിജയത്തിലൂടെ ജപ്പാനിൽ ഹയർ സെക്കൻഡറി പഠനം നടത്താൻ അവസരം ലഭിക്കുകയായിരുന്നു. ഇവിടെയും പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിജയം ആവർത്തിക്കുകയും ചെയ്തു വിഷ്ണുപ്രിയ. ജപ്പാനിൽ ഹയർ സെക്കൻഡറി പഠനത്തിന് തുല്യമായ കോകോ പരീക്ഷയിൽ 100 ശതമാനം മാർക്കോടെ വിജയിച്ചതോടെ വിദേശികൾക്കിടിയിലും വിഷ്ണുപ്രിയ അത്ഭുതമായി മാറുകയായിരുന്നു.

 കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!! കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ഗെയിം, ഉദ്ധവിന് എതിരില്ല, ഒരാളെ പിന്‍വലിച്ചു, ത്രില്ലറില്‍ വീണ് ബിജെപി!!

ജപ്പാനിലെ ഹമമറ്റ്‌സിലുള്ള ഓയിസ്‌ക അക്കാദമിയിൽ ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി എന്നിവ ഉൾപ്പെടുന്നവിഷയങ്ങളിലായിരുന്നു പഠനം. കൂടാതെ ജാപ്പനീസ്, ഇംഗ്ലീഷ് എന്നിവ ഭാഷാ വിഷയങ്ങളായും പഠിച്ചു. ജപ്പാനിലെ വിദ്യാര്ഥികളെപ്പോലും അത്ഭുതപ്പെടുത്തിയാണ് വിഷ്ണു പ്രിയ ഈ നേട്ടം കൊയ്തത് . ഓയിസ്‌ക വർഷത്തിൽ ഒരിക്കൽ നടത്തുന്ന ടോപ് ടീൻ പരീക്ഷയിലൂടെ 2 കുട്ടികൾക്കാണ് ഇന്ത്യയിൽ നിന്ന് ജപ്പാനിൽ പ്ലസ് ടു പഠനത്തിന് അവസരം ലഭിക്കുക. 2018 ൽ ഒരു ലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയെങ്കിലും ഇന്ത്യയിൽ നിന്ന് വിഷ്ണുപ്രിയയ്ക്കും ഡൽഹിയിലെ ഒരു പെൺകുട്ടിക്കും മാത്രമാണ് അവസരം ലഭിച്ചത്.

 vishnupriya-1

ജപ്പാനിൽ കാൽ കോടിയിലധികം രൂപ ചെലവുവരുന്ന പഠന സൗകര്യം പൂർണ്ണമായും സൗജന്യമായാണ് ലഭിച്ചത് . 2018 ഏപ്രിൽ 5 ന് വിഷ്ണുപ്രിയ ജപ്പാനിലേക്ക് വിമാനം കയറുകയും ചെയ്തു. എട്ട് രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ എഴുതിയ പരീക്ഷയിൽ വിഷ്ണുപ്രിയയ്ക്കും മറ്റൊരു കൊറിയൻ കുട്ടിക്കും മാത്രമാണ് നേട്ടം ലഭിച്ചത്. അതിൽ തന്നെ വിഷ്ണുപ്രിയ ആദ്യ തവണ തന്നെ നേട്ടം കരസ്ഥമാക്കിയപ്പോൾ കൊറിയയിൽ നിന്നുള്ള വിദ്യാർഥിയുടെ മൂന്നാം ശ്രമത്തിലാണ് വിജയം നേടാനായത്. ഹയർസെക്കൻഡറി പഠനത്തിനൊപ്പം ജപ്പാനീസ് ഭാഷാപഠനത്തിൽ ഉള്ള എൻ വൺ സ്‌കോറും കരസ്ഥമാക്കാനായതും നേട്ടമായി .

പഠനം പൂർത്തിയാക്കി മാർച്ച് അഞ്ചിനാണ് നാട്ടിലെത്തിയത് കൊ വിഡ്ഭീഷണി ഉള്ളതിനാൽ ജപ്പാനിൽ ആഘോഷപൂർവ്വം നടത്തേണ്ട ഗ്രാജുവേഷൻ ചടങ്ങ് നടന്നില്ല എന്നതും വിദേശ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ചടങ്ങിൽ പ്രസംഗിക്കാനുള്ള അവസരം നഷ്ടപ്പെട്ടതുമാണ് വിഷ്ണുപ്രിയക്കുള്ള ദുഃഖം . ഡൽഹി സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ ഡിഗ്രി പഠനം നടത്തണമെന്നാണ് വിഷ്ണുപ്രിയയുടെ ഇനിയത്തെ ആഗ്രഹം. വീണ്ടും ജപ്പാനിൽ ബിരുദാനന്തര ബിരുദം പഠനം നടത്തണണമെന്നതും ലക്ഷ്യമാണ്.

എടൂർ സെൻമേരിസ് സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എസ്എസ്എൽസി പരീക്ഷ എഴുതും മുൻപ് തന്നെ ജപ്പാനിലെ ഹയർസെക്കൻഡറി പഠനത്തിനുള്ള അവസരം ലഭിച്ചത്. കേരളത്തിലെ നാട്ടിലെ രീതിയെ അപേക്ഷിച്ച് ജപ്പാനിൽ പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നും അതു കൂടുതൽ നന്മയായി തോന്നിയെന്നും വിഷ്ണുപ്രിയ പറഞ്ഞു. 1985 മുതൽ ഇതുവരെ 39 കുട്ടികൾ ഇന്ത്യയിൽ നിന്ന് ഓയിസ്‌ക്കാ മുഖേന ജപ്പാനിലേക്ക് അയച്ചിട്ടുള്ളതിൽ ഏറ്റവും അഭിമാനകരമായ വിജയം കരസ്ഥമാക്കിയത് വിഷ്ണുപ്രിയ പ്രകാശ് ആണെന്ന് ഓയിസ്‌കാ ഇന്റർനാഷണൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജയ്‌സൺ ബേസിൽ പറഞ്ഞു. പായം പഞ്ചായത്തിലെ തീർത്തും സാധാരണ കുടുംബാംഗമായ ടി.പ്രകാശൻ - കെ. ബീന ദമ്പതികളുടെ മകളാണ് വിഷ്ണുപ്രിയ. വിഷ്ണു ദേവ് സഹോദരനാണ്.

English summary
Kannur: Vishnu Priya wins examination held from Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X