Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ ഇനി തണ്ണിമത്തന്‍ ദിനങ്ങള്‍, ആറളം ഫാമില്‍ നൂറുമേനി വിളവെടുത്തു

ഇരിട്ടി : വന്യമൃഗശല്യത്താല്‍ പൊറുതി മുട്ടിയ ആറളം ഫാമിന് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തണ്ണിമത്തന്‍ വിളവെടുപ്പ് ഉത്സവം ആവേശകരമായി മാറി. കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ആറളം ഫാമില്‍ നടപ്പിലാക്കുന്ന പങ്കാളിത്ത കൃഷി പദ്ധതി പ്രകാരം കോട്ടപ്പുറം ട്രേഡേഴ്‌സുമായി സഹകരിച്ച് 100 ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷി നടത്തുന്നത്. ഇതില്‍ ആദ്യഘട്ടം മൂപ്പെത്തിയ 15 ഏക്കര്‍ തോട്ടത്തിലെ വിളവെടുപ്പാണ് ഫാം ബ്ലോക്ക് മൂന്നില്‍ വച്ച് നടന്നത്.

40 ടണ്‍ തണ്ണിമത്തന്‍ ആണ് ആദ്യദിവസം ലഭിച്ചത്. അടുത്ത വിളവെടുപ്പില്‍ 40 ടണ്ണും പിന്നീടുള്ള വിളവെടുപ്പില്‍ 100 ടണ്ണും ഉല്‍പാദനം പ്രതീക്ഷിക്കുന്നു. ഈ കഴിഞ്ഞ നവംബര്‍ മാസത്തിലാണ് കൃഷി ആരംഭിച്ചത്. മെയില്‍ അവസാനിക്കുന്ന ആദ്യ സീസണില്‍ 100 ഏക്കര്‍ സ്ഥലത്തില്‍ നിന്നായി 1500 ടണ്‍ ഉത്പാദനമാണ് ആകെ പ്രതീക്ഷിക്കുന്നത്. ഒന്നരക്കോടി രൂപയാണ് ടേണ്‍ ഓവര്‍. ഇതിന്റെ 20% തുകയാണ് വ്യവസ്ഥ പ്രകാരം ആറളം ഫാമിന് ലഭിക്കുക.

watermlon


ആറളം ഫാമിന്റെ തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി നടത്തിയ കൃഷിയില്‍ നിന്നുള്ള വരുമാനമാണ് ഇതെന്നും ഇത്തരം ആയിരക്കണക്കിന് ഏക്കറില്‍ സ്ഥലത്തെ ഇടവേള കൃഷി സാഹചര്യം ഫാമിന് ഉണ്ടെന്നും അത് കൃഷി മേഖലയില്‍ അറിവുള്ളവരുമായി കൃഷി നടത്തിയാല്‍ സര്‍ക്കാരിലേക്ക് ലാഭവിഹിതം നല്‍കുന്ന പ്രസ്ഥാനമായി ഫാം മാറുമെന്ന് എം. പ്രശാന്ത് പറഞ്ഞു. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുക എന്നുള്ളതിലുപരി ഇവര്‍ക്ക് ഇതുവഴി ഇന്‍സെന്റീവ് നല്‍കുവാനും സാധിക്കും. അടുത്ത സാമ്പത്തിക വര്‍ഷം ഫാം ലാഭത്തില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നഷ്ടങ്ങളുടെ കാലഘട്ടത്തില്‍ നിന്ന് മികച്ച ലാഭത്തിലേക്ക് ഫാമിന് എത്തിച്ചേരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ. പി. നിതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ട്രേഡേഴ്‌സ് പാര്‍ട്ടര്‍മാരായ ജംഷാദ് അലി, സി. അശ്വിന്‍, അക്കൗണ്ട് ഓഫീസര്‍ പ്രേമരാജന്‍, സെക്യൂരിറ്റി ഓഫീസര്‍ ആര്‍. ശ്രീകുമാര്‍, സൂപ്രണ്ട് ജോസഫ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+