Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിനെ വാട്ടര്‍ സ്‌പോര്‍ട്‌സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി മാറ്റും: മുഹമ്മദ് റിയാസ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയെ വാട്ടര്‍ സ്‌പോര്‍ട്‌സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ല ടൂറിസം കലണ്ടറിന്റെ ഭാഗമായുള്ള കണ്ണൂര്‍ കയാക്കത്തോണ്‍ 2022 ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ഈ വര്‍ഷം ഏപ്രില്‍ 24 നാണ് പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെ ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്.

11 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. സിംഗിള്‍ കയാക്കുകളും ഡബിള്‍ കയാക്കുകളും അടങ്ങിയ തരത്തിലാണ് മത്സര ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.

KANNUR1

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാറ്റഗറി സിംഗിള്‍ കയാക്കുകളില്‍ ഉണ്ടാകും. ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മിക്സഡ് കാറ്റഗറിക്കും പ്രത്യേകം മത്സരമാണ് ഉണ്ടാകുക. ആന്തൂര്‍ നഗരസഭ, നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി, ചിറക്കല്‍, അഴീക്കോട്, വളപട്ടണം, മാട്ടൂല്‍, പാപ്പിനിശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലൂടെയും കയാക്കത്തോണ്‍ കടന്ന് പോകുന്നുണ്ട്.

കേരള ടൂറിസത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കണ്ണൂര്‍ കയാക്കത്തോണിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മത്സരത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷനും മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എമാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ലോഗോ ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, അസി. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ സി ശ്രീനിവാസന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Recommended Video

cmsvideo
    കണ്ണൂര്‍: വാട്ടർ സ്പോർട്സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി ജില്ലയെ മാറ്റാൻ കഴിയും; പി എ മുഹമ്മദ് റിയാസ്

    ലോകത്ത് ആകമാനം കൊവിഡ് വ്യാപനം കുറഞ്ഞതോടെ യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയത് ടൂറിസം മേഖലയ്ക്ക് ശുഭ പ്രതീക്ഷ നല്‍കുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. കേരള ടൂറിസം ഇപ്പോള്‍ പുനരുജ്ജീവന പാതയിലാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യ വ്യാപക പ്രചാരണ പരിപാടികളിലൂടെ കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് നേരത്തെ മുഹമ്മദ് റിയാസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+