കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉളിക്കലിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും കുട്ടിയും മരിച്ചു: അപകടം കുളിക്കാനിറങ്ങിയപ്പോൾ!!

  • By Desk
Google Oneindia Malayalam News

കണ്ണുർ: കണ്ണൂരിനെ നടുക്കി വീണ്ടുമൊരു ദുരന്തം കൂടി. ഇരിട്ടി ഉളിക്കലാണ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉളിക്കൽ നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട സ്ത്രീയും കുട്ടിയും മരിച്ചു. പള്ളിപ്പാത്ത് താഹിറ, സഹോദരന്റെ മകൻ ബാസിത്ത് എന്നിവരാണ് മരിച്ചത്. താഹിറയുടെ കുട്ടി മുഹമ്മദ് ഫായിസിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഇന്ത്യയിലെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു: സെപ്തംബറിൽ മൂർദ്ധന്യത്തിലെത്തിയെന്ന് വിദഗ്ധർ!! ഇന്ത്യയിലെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു: സെപ്തംബറിൽ മൂർദ്ധന്യത്തിലെത്തിയെന്ന് വിദഗ്ധർ!!

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം. പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. ഉടൻ നാട്ടുകാർ നടത്തിയ തിരച്ചിലിൽ അപകടം നടതിന് 50 മീറ്റർ അകലെ നിന്നും താഹിറയേയും, തൊട്ടടുത്ത് നിന്ന് ബാസിത്തിനെയും കണ്ടെത്തി ഇരിട്ടിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു.

 kannur-map-18

ഫായിസിന് വേണ്ടി ഫയർഫോഴ്സ് 2 യൂണിറ്റും, നാട്ടുകാരും തിരച്ചിൽ തുടരുകയാണ് . സ്ക്യൂബാസെറ്റ് ഉപയോഗിച്ച് വൈകിട്ട് നാല് വരെ പുഴയിൽ രക്ഷാപ്രവർതകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് കുട്ടികളും ഉളിക്കൽ ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസുകാരാണ്. ഉളിക്കൽ പൊലീസാണ് ആദ്യം കണ്ടെത്തിയ താഹിറയേയും, ബാസിതിനെയും പൊലീസ്ജീപ്പിൽ ആശുപത്രിയിൽ എത്തിച്ചത്. ഇരിട്ടി തഹസിദാർ സ്ഥലത്തെത്തി.കാണാതായ മുഹമ്മദ് ഫായിസിനു വേണ്ടി പോലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.

പുഴയിൽ മണൽ വാരൽ കൂടിയതിനാൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഈ മേഖലയിൽ വ്യാപകമായി ക ര യി ടിഞ്ഞിരുന്നു. പുഴയിലെ മണൽവാരൽ കാരണം ചുഴികളും ഗർത്തങ്ങളും ഇവിടെയുണ്ടായിട്ടുണ്ടെന്നാണ് സൂചന. പ്രളയത്തിനു ശേഷമുള്ള ഈ മാറ്റം തിരിച്ചറിയാതെയാണ് യുവതിയും കുട്ടികളും പുഴയിലേക്ക് ഇറങ്ങിയതെന്നാണ് സൂചന. ഒരു കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി പുഴയിലേക്ക് വീണത്.നേരത്തെ ശ്രീകണ്ഠാപുരം ചമതച്ചാൽ പുഴയിൽ കുളിക്കാനിറങ്ങിയ മുന്ന് യുവാക്കൾ മുങ്ങിമരിച്ചിരുന്നു. നിർമ്മാണ തൊഴിലാളികളായ യുവാകളാണ് മരിച്ചത്.

ഈ ദുരന്തത്തിനും ഇടയാക്കിയത് അനിയന്ത്രിതമായ മണൽവാരലായിരുന്നു. വേനൽക്കാലത്ത് ഈ മേഖലയിൽ വ്യാപകമായ മണൽവാരലാണ് നടന്നത്. ഇരുളിന്റെ മറവിലാണ് മലയോര മേഖലയിലെ മാഫിയ മണൽ വാരാനെത്തുന്നത്.ഇതിനായി ഇതര സംസ്ഥാന തൊഴിലാളികളെയും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അധിക്യതരുടെ ഒത്താശയോടെയാണ് ഇത്തരം മണൽവാരൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നതാണ് സൂചന.

English summary
Kannur: Woman and child dies in Ulikkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X