പൂക്കോട് കോളനിയില്‍ യുവതിയെ ബ്ലേഡ് കൊണ്ടു മുറിവേല്‍പ്പിച്ചയാള്‍ റിമാന്‍ഡില്‍
തലശേരി: കൂത്തുപറമ്പ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ബ്ലേഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്തപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ സഹായിച്ചത് നൗഫലാണ്.
എന്നാല്‍ ലക്ഷങ്ങള്‍ കടമായി വാങ്ങിയിട്ട് തിരിച്ചു കൊടുത്തിട്ടില്ല എന്നാണ് നൗഫലര്‍ പറയുന്നത്. ഈ വൈരാഗ്യത്തിലാണ് നൗഫല്‍ വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്. കേസില്‍ മാലൂര്‍ സ്വദേശി നൗഫലിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.കൂത്തുപറമ്പ് തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമിയ്ക്ക് നേരെയാണ് അക്രമം നടന്നത്.

ഓട്ടോറിക്ഷയിലെത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി ഷിമിയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഷിമിയുടെ രണ്ട് കൈത്തണ്ടയിലുമാണ് പ്രതി ബ്ലേഡു കൊണ്ട് മുറിവേല്‍പ്പിച്ചത്. ശബ്ദം കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications