കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാചകവാതക വില വര്‍ധനവ്: യൂത്ത് കോണ്‍ഗ്രസ് വീട്ടമ്മമാര്‍ക്ക്‌ വിറക് വിതരണം ചെയ്ത് സമരം

Google Oneindia Malayalam News

കണ്ണൂര്‍: അനുദിനം കൂടിക്കൊണ്ടിരിക്കുന്ന പാചക വാതക വില വര്‍ധനവിനെതിരെ വ്യത്യസ്തസമരവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാചകവാതക വില വര്‍ദ്ധിപ്പിച്ചും, ഇന്ധന വിലവര്‍ദ്ധനവ് വരുത്തിയും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

പാചക വാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിറക് വിതരണ സമരം തെക്കിബസാറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

knnur

ഒരു വശത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധനവിലൂടെ പാവപ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിലാകട്ടെ ജലപാതയുടെയും കെ- റയിലിന്റെയും പേരില്‍ പാവപ്പെട്ടവന്റെ കിടപ്പാടം പിടിച്ചെടുത്ത് തെരുവിലിറക്കുന്നു.

ഒരുതരത്തിലും ജീവിക്കാന്‍ അനുവദിക്കാന്‍ പാടില്ലെന്ന നിലപാടുകളുമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ശക്തമായ സമരവുമായി കോണ്‍ഗ്രസും യുവജന പ്രസ്ഥാനങ്ങളും തെരുവിലറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഞ്ഞികുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടര്‍ വിലവര്‍ധനവിന് എതിരെ വിറക് വിതരണ സമരം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പണപ്പുഴ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാംവെള്ളി, രാഹുല്‍ ദാമോദരന്‍, റിജിന്‍ രാജ് ഉരര ജനറല്‍ സെക്രട്ടറി കെസി മുഹമ്മദ് ഫൈസല്‍,സുരേഷ് ബാബു എളയാവൂര്‍, എം.പി രാജേഷ്, ജില്ലാ ഭാരവാഹികള്‍ പ്രിനില്‍ മതുക്കോത്ത്, ഷാജു കണ്ടബേത്ത്, ദിലീപ് മാത്യു,സുധീഷ് വെള്ളച്ചാല്‍,മുഹ്‌സില്‍ കീഴ്ത്തള്ളി,അക്ഷയ് കോവിലകം, ജിതേഷ് മണല്‍, യഹിയ പള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
kannur; Youth Congress activists protest against hike in cooking gas prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X