പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പയ്യന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലിനെ ആണ് പൊക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സുനീഷ് തായത്തുവയലിന് എതിരായ പരാതി. പീഡനത്തിന് ഇരയായ ആണ്‍കുട്ടിയുടെ രക്ഷിതാവ് ആണ് സുനീഷ് തായത്തുവയലിന് എതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞതോടെ ആണ് പീഡനവിവരം പുറത്ത് അറിഞ്ഞത്. തിങ്കളാഴ്ച രാത്രി തന്നെ സുനീഷ് തായത്തുവയലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് സുനീഷ് തായത്തുവയലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. സുനീഷ് തായത്തുവയലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം ആരോപണ വിധേയനായ സുനീഷ് തായത്തുവയലിനെ സംഘടനയില്‍നിന്ന് പുറത്താക്കി.
സുനീഷ് തായത്തുവയലിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ആണ് അറിയിച്ചത്.












Click it and Unblock the Notifications