കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ നഗരസഭാ മുന്‍കൗണ്‍സിലറുടെ മകനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഓവുചാലില്‍ മുന്‍ കൗണ്‍സിലറുടെ മകന്റെ മൃതദേഹം കണ്ടെത്തി. കക്കാട് റോഡില്‍ പാലക്കാട് സ്വാമി മഠത്തിന് സമീപം എബിസി ഷോറൂമിനോട് ചേര്‍ന്നുള്ള ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. തെക്കിബസാര്‍ പോത്തിക്ക ഹൗസില്‍ താമസിക്കുന്ന കണ്ണൂര്‍ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ അനിതയുടെയും പരേതനായ ശ്രീനിവാസന്റെയും മകനുമായ പോത്തിക്ക ശ്രീജേഷിന്റെ് (32) മൃതദേഹമാണ് കണ്ടെത്തിയത്.

പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ്; കശ്മീരില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകൃതമാവുന്നുപിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ്; കശ്മീരില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകൃതമാവുന്നു

കണ്ണൂര്‍ എബിസി ഗോഡൗണിലെ തൊഴിലാളിയായ ശ്രീജേഷിനെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. ചൊവ്വാഴ്ചരാവിലെ ശുചീകരണ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടക്കത്തില്‍ മൃതദേഹം തിരിച്ചറിയാത്തതിനാല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

kannur

മരണം നടന്ന സ്ഥലത്ത് പോലീസ് നായയുടെ സഹായത്തോടെ പരിശോധന നടത്തി. ബിഎസ്എഫ് ജവാനായ സഹോദരനും ഒരു സഹോദരിയുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

English summary
Kannur youth dead body found at drainage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X