തെയ്യം കഴിഞ്ഞുമടങ്ങുകയായിരുന്ന യുവാവ് ബൈക്ക് വീട്ടുമതിലില്‍ ഇടിച്ചു മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്
പഴയങ്ങാടി: കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ചൂട്ടാട്് എരിപ്രം ക്ഷേത്രത്തിലെ തിറമഹോത്‌സവം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവാണ് നിയന്ത്രണം വിട്ട ബൈക്ക് വീട്ടുമതിലില്‍ ഇടിച്ചു അതിദാരുണമായി മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ചാലിലെ എബിന്‍ കെ.ജോണ്‍ (23)ആണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞത്. കൂടെ ബൈക്കില്‍ സഞ്ചരിച്ച സുഹൃത്തായ പൂവത്തിന്‍ ചാലിലെ ആകാശ് (21) ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്.
ചൂട്ടാട് ഭാഗത്തുനിന്ന് മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് പുതിയങ്ങാടിബസ് സ്റ്റാന്റിന് സമീപത്തെ വളവില്‍ വീട്ടുമതിലിടിച്ച് അപകടത്തിപെട്ടത്, അപകട സ്ഥലത്ത് വെച്ച് തന്നെ എബിന്‍ മരണപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ആകാശിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തില്‍ തെയ്യം കണ്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.മൃതദേഹം പഴയങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പഴയങ്ങാടി പൊലിസ് കേസെടുത്തു. അന്വേഷണമാരംഭിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പുതിയങ്ങാടി ബസ് സ്റ്റാന്‍ഡിനു സമീപമുളള വൈറ്റ് ഹൗസെന്ന വീട്ടുമതിലിലാണ് ബൈക്ക് ഇടിച്ചത്. അമിതവേഗതയാണോ അപകടകാരണമെന്നു പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്. പുതിയങ്ങാടിയിലെ ഈ വളവ് സഥിരം അപകടമേഖലയാണെന്നു പ്രദേശവാസികള്‍ ആരോപിച്ചു നിരവധി പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ ബൈക്ക് യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. റോഡ് സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.












Click it and Unblock the Notifications