കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴീക്കല്‍ സില്‍ക്കിലെ കപ്പല്‍പൊളി: കപ്പക്കടവുകാര്‍ കലക്ടര്‍ക്ക് ഭീമഹരജി നല്‍കി, കോടതി ഉത്തരവ് കാറ്റിൽ പറത്തി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അന്താരാഷ്ട്ര മാനദണ്ഡങ്ങളും സുപ്രീംകോടതി ഉത്തരവുകളും കാറ്റില്‍ പറത്തി നടത്തുന്ന കപ്പല്‍ പൊളിക്കെതിരേ അഴീക്കല്‍ കപ്പക്കടവ് പ്രദേശവാസികള്‍ ഒപ്പിട്ട ജനകീയഭീമ ഹര്‍ജി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. സില്‍ക്ക് സ്ഥിതി ചെയ്യുന്ന കപ്പക്കടവ് മേഖലയിലെ മത്സ്യത്തൊഴിലാളികളടക്കം ആയിരത്തോളം കുടുംബങ്ങള്‍ ഒപ്പിട്ട 21 പേജ് വരുന്ന ഭീമ ഹര്‍ജിയാണ് സമര്‍പ്പിച്ചത്.

<strong><br> മദ്രസയിലേക്ക് പോയ ഏഴുവയസ്സുകാരി കാറിടിച്ച് മരിച്ചു, അപകടം നടന്നത് ബുധനാഴ്ച്ച മലപ്പുറം കൊഴക്കോട്ടൂര്‍ അങ്ങാടിയില്‍</strong>
മദ്രസയിലേക്ക് പോയ ഏഴുവയസ്സുകാരി കാറിടിച്ച് മരിച്ചു, അപകടം നടന്നത് ബുധനാഴ്ച്ച മലപ്പുറം കൊഴക്കോട്ടൂര്‍ അങ്ങാടിയില്‍

അഴീക്കല്‍ കപ്പല്‍ പൊളി വിരുദ്ധ ജനകീയ സമരസമിതിയുടെ നേതാക്കള്‍ രണ്ടാം ഘട്ട ബഹുജന പ്രക്ഷോഭത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് ജില്ലാ ഭരണാധികാരിക്ക് ഭീമ ഹര്‍ജി നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പ് കണ്ണൂര്‍ മുന്‍സിഫ് കോടതി ഉത്തരവിലൂടെ കപ്പല്‍ പൊളി നിരോധിച്ചിരുന്നു. ആ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടായിരിക്കെയാണ് അന്താരാഷ്ട്ര നിയമങ്ങളടക്കം ലംഘിച്ച് വീണ്ടും സില്‍ക്കില്‍ കപ്പല്‍ പൊളി തുടങ്ങിയിരിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Kannur map

കഴിഞ്ഞ മാസത്തെ കണക്കെടുപ്പ് പ്രകാരം 40 ഓളം കാന്‍സര്‍ രോഗബാധിതര്‍ പ്രദേശത്തുണ്ട്. ഇതു കൂടാതെ സ്വകാര്യ ആശുപത്രിയിലും നിരവധി പേര്‍ ചികിത്സ തേടിയിട്ടുണ്ട്. അവരുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല. ചര്‍മ്മ രോഗികളും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടും തീരപ്രദേശത്ത് വ്ര്ധിച്ചു വരികയാണ്. രാസമാലിന്യങ്ങള്‍ വളപട്ടണം പുഴയിലും വീട്ടുകിണറുകളിലും പടരുന്നു.

ഇതു വഴികടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് പൊളിക്കാനെത്തിച്ച ഹൊറൈസണ്‍ കപ്പല്‍ ഞായറാഴ്ച അര്‍ധരാത്രി തീപ്പിടിച്ച് വിഷപ്പുക അന്തരീക്ഷവായുവില്‍ പടര്‍ന്നആഘാതത്തിന്റെ ആക്കം വര്‍ധിപ്പിച്ചത്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കപ്പല്‍ പൊളി നിര്‍ത്തിവയ്പിക്കാനും രോഗ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ കലക്ടര്‍ നടപടി സ്വീകരിക്കണമെന്നാണ് ഭീമ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സമരസമിതി നേതാക്കളായ എംകെ മനോഹരന്‍, മൂസ കല്ലിങ്കീല്‍, കെ.ഷ ബാന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനകീയഭീമ ഹര്‍ജി കലക്ടര്‍ക്ക് നല്‍കിയത.

സില്‍ക്ക് അധികൃതരില്‍ നിന്ന് നഷ്ടപരിഹാരം വസൂലാക്കണമെന്നാണ് സമരസമിതി ചെയര്‍മാന്‍ എം.കെ. മനോഹരന്‍ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിലെ അലാങ്ക് കപ്പല്‍ പൊളി സംബന്ധമായ കേസില്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് വിധിയില്‍ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. സുപ്രിം കോടതി വിധിയില്‍ പറഞ്ഞ നിയമാവലി പാലിക്കാതെ ഇന്ത്യയിലൊരിടത്തും ജനവാസ മേഖലയില്‍ കപ്പല്‍ പൊളിക്കാന്‍ പാടില്ല എന്നിരിക്കെ സര്‍വ ചട്ടങ്ങളും ലംഘിച്ച് ജനസാന്ദ്രത കൂടിയവളപട്ടണം -അഴീക്കല്‍ മേഖലയില്‍ നടത്തുന്ന നിയമ ലംഘനത്തിന് സില്‍ക്ക് മാനേജിംഗ് ഡയറക്ടറെ പ്രോസിക്യൂഷന് വിധേയമാക്കണമെന്ന് മനോഹരന്‍ ആവശ്യപ്പെട്ടു.

കപ്പല്‍ പൊളിക്കെതിരേ കപ്പക്കടവ് മേഖലയില്‍ വീടുകള്‍ കയറി ഇറങ്ങി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനം അഴീക്കോട് പഞ്ചായത്തു മുഴുവന്‍ വ്യാപിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു.ഇതിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ വിളിച്ചു കൂട്ടാന്‍ അഴീക്കോട് പഞ്ചായത്തിനോട് സമരസമിതി ആവശ്യപ്പെട്ടു. പഞ്ചായത്ത് ആക്ട് പ്രകാരം ജനകീയ ദുരന്തമായി മാറുന്ന വിഷയങ്ങള്‍ക്ക് മാത്രമായി ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അടിയന്തര ഗ്രാമസഭ ചേരാമെന്ന ചട്ടീചൂണ്ടിക്കാട്ടിയാണ് സമരസമിതി ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

നേരത്തെ സില്‍ക്ക് സ്ഥിതി ചെയ്യുന്ന ഒന്നാം വാര്‍ഡ് ഗ്രാമസഭ കപ്പക്കടവില്‍ ചേര്‍ന്നപ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏക കണ്ഠമായി കപ്പല്‍പ്പൊളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ രണ്ടാമതും കപ്പല്‍ പൊളി പുനരാരംഭിച്ച വിഷയത്തില്‍ ഇതുവരെ പ്രത്യക്ഷ അഭിപ്രായം പറയാന്‍ മുന്നോട്ടു വന്നിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ ഇക്കാര്യം മുന്നോട്ട് വയ്ക്കാന്‍ സമരസമിതി തീരുമാനിച്ചു.

കപ്പല്‍ പൊളി തടയാന്‍ സമരസമിതി നടത്തുന്ന പ്രക്ഷോഭത്തിനു പിന്തുണ നല്കുന്നവര്‍ക്ക് മാത്രം വോട്ട് രേഖപ്പെടുത്താനാണ് കപ്പക്കടവ് പ്രദേശവാസികള്‍ ഒരുങ്ങുന്നത്. ഈ വിഷയം രാഷ്ട്രീയ കക്ഷികള്‍ തമസ്‌കരിക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. മലിനീകരണ പ്രശ്‌നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ വോട്ടുചെയ്യില്ലെന്നാണ് ഇവരുടെ നിലപാട്.

English summary
Kappakadavu people trouble for shipwreck in Azheekkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X