കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂട്ടുപുഴയിലെ പുതിയ പാലത്തിന് കര്‍ണാടകത്തിന്റെ പച്ചക്കൊടി: പാലം നിർമാണത്തിന് വനംവകുപ്പ് അംഗീകാരം...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പുതിയ കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണ തടസങ്ങള്‍ നീങ്ങുന്നു. കൂട്ടുപുഴ പാലംനിര്‍മാണത്തിന് നാഷനല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ കര്‍ണാടക പ്രാദേശിക ഘടകം യോഗം അംഗീകാരം നല്‍കിയതോടെയാണ് പാലം നിര്‍മാണം തുടരുന്നതിന് പച്ചക്കൊടിയായത്. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെഅധ്യക്ഷതിയില്‍ ചേര്‍ന്നയോഗമാണ് അനുമതി നല്‍കിയത്. ഈക്കാര്യം കര്‍ണാടക വനം ചീഫ് കണ്‍സര്‍വേറ്റര്‍ സണ്ണി ജോസഫ് എം.എല്‍. എയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ബിജെപിയുടെ മുഖമായിരുന്ന റാം മാധവിന് എന്തു സംഭവിച്ചു? അമിത് ഷായുടെ അനിഷ്ടത്തിന് കാരണം ഇതാണ്!!!ബിജെപിയുടെ മുഖമായിരുന്ന റാം മാധവിന് എന്തു സംഭവിച്ചു? അമിത് ഷായുടെ അനിഷ്ടത്തിന് കാരണം ഇതാണ്!!!

വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി പത്രം പരിഗണിച്ച് കേന്ദ്രം വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ റീജ്യന്‍തല എംപവേര്‍ഡ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കഴിഞ്ഞ മാസം 28ന് ചേര്‍ന്ന 37ാംമത് റീജ്യണല്‍തല എംപവേര്‍ഡ് കമ്മിറ്റി യോഗം അനുകൂലമായ പ്രതികരണം നടത്തിയതിനാല്‍ ഇനി അനുമതിക്ക് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് കേരളം. തങ്ങള്‍ക്ക് അനുമതിപുറപ്പെടുവിക്കണമെങ്കില്‍ കര്‍ണാടക വൈല്‍ഡ്‌ലൈഫ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്കൂടി ലഭിക്കണമെന്ന് എംപവേര്‍ഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടതനുസരിച്ചാണ് വീരാജ്‌പേട്ട എം.എല്‍.എ കെ.ജി ഭൊപ്പയ്യ കൂടി മുന്‍കൈയെടുത്ത് ഒരുമാസത്തിനുള്ളില്‍ തന്നെ വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗം വിളിപ്പിച്ചത്. ഇന്നലെ ഒന്നാം അജന്‍ഡയായാണ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗം കൂട്ടുപുഴ പാലം വിഷയം പരിഗണിച്ചത്.

kootupuzha-1

2017 ഡിസംബര്‍ 27നാണ് കൂട്ടുപുഴ പാലം പണി കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാതിവഴിയില്‍ തടസപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് അനുമതിക്കായി സണ്ണി ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നിരന്തരമായി ഇടപെടലുകള്‍നടത്തിയിരുന്നു. എംപവേര്‍ഡ് കമ്മിറ്റി അടിയന്തരമായി ചേരുന്നതിന് വീരാജ്‌പേട്ട എം.എല്‍.എയുമായി ചേര്‍ന്ന് ശ്രമം നടത്തുമെന്ന് സണ്ണി ജോസഫ് എം.എല്‍.എ വ്യക്തമാക്കി.

English summary
Karanataka gave green signal to kootupuzha bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X