• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എല്ലാം സ്വപ്നം പോലെ .. കടന്നു പോയത് മരണം: വിമാന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട തലശേരി സ്വദേശി

  • By Desk

കണ്ണൂർ: നേരത്തെ എന്തോ നടക്കാൻ പോകുന്നുവെന്നു തോന്നിയിരുന്നു. മനസാകെ കലങ്ങിയതു പോലെ വിമാനം കുലുങ്ങിയപ്പോൾ ഞെട്ടിവിറച്ചു. സകല ദൈവങ്ങളെയും വിളിച്ചു പോയി. എന്താ സംഭവിക്കുന്നതെന്നു മനസിലായില്ല: ചുറ്റും ഇരുട്ടും നിലവിളികളും മാത്രം. എന്തിലോ പോയി അടിച്ചതു പോലെ ... കരിപ്പൂർ വിമാന ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട പ്രവാസി പറയുന്നു'

അപകടത്തോടെ കനത്ത മഴയുള്ളപ്പോൾ മംഗളൂരു എയർപോർട്ടിൽ വിമാനം ഇറക്കാറില്ല, ഡിജിസിഎ നിർദേശം ഇങ്ങനെ

തലശേ​രി വ​ട​ക്കു​മ്പാ​ട് ല​ക്ഷ്മി സ​ദ​ന​ത്തി​ൽ ഹ​രീ​ന്ദ്ര​ൻ (60) ര​ക്ഷ​പ്പെ​ട്ട​ത് തന്റെ ഭാഗ്യം കൊണ്ടു മാത്രമാണ്. ഇതാ മുൻപിൽ അ​പ​ക​ട​മെ​ന്ന് മ​ന​സിലാരോ മ​ന്ത്രി​ച്ച​പ്പോ​ൾ ഞാ​ൻ സീ​റ്റ് ബെ​ൽ​റ്റ് ഒ​ന്നു​കൂ​ടി മു​റു​ക്കി. മു​ൻ സീ​റ്റി​ൽ പി​ടി​മു​റു​ക്കി പിന്നെയൊന്നും ഓർമ്മയില്ല. ചുറ്റും കൂട്ടക്കരച്ചിൽ മാത്രം.

ഞെട്ടൽ മാറാതെ

ഞെട്ടൽ മാറാതെ

തന്റെ ശരീരത്തിൽ ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ​തി​നെ​ക്കു​റി​ച്ച് പറയുമ്പോഴും പ്ര​വാ​സി​യാ​യ ഹ​രീ​ന്ദ്ര​നി​ൽ വെള്ളിയാഴ്ച്ച രത്രി എട്ടുമണിയോടെ നടന്ന അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ട​ൽ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​നെ കാ​ണാ​നാ​ണ് ദു​ബാ​യി​യി​ൽ നി​ന്ന് വ​ന്ദേ​ഭാ​ര​ത് വി​മാ​ന​ത്തി​ൽ ഹ​രീ​ന്ദ്ര​ൻ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​ത്.

സീറ്റ് ബെൽറ്റിട്ടു

സീറ്റ് ബെൽറ്റിട്ടു

" 7.40ന് ​വി​മാ​നം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്നു​വെ​ന്ന അ​നൗ​ൺ​സ്മെ​ന്‍റ് വ​ന്ന​പ്പോ​ൾ ത​ന്നെ നാ​ട്ടി​ലെ​ത്തി​യ സ​ന്തോ​ഷ​ത്തി​ൽ പ​ല യാ​ത്ര​ക്കാ​രും സീ​റ്റ് ബെ​ൽ​റ്റ് അ​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ വി​മാ​ന​ത്തി​ന്‍റെ ശ​ബ്ദം മാ​റി. എ​ന്തോ അ​പ​ക​ടം വ​രു​ന്നു​വെ​ന്ന തോ​ന്ന​ലി​ൽ ഞാ​ൻ സീ​റ്റ് ബെ​ൽ​ട്ട് ഒ​ന്നു​കൂ​ടി മു​റു​ക്കി. പി​ന്നെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ എ​ന്തൊ​ക്കെ​യോ സം​ഭ​വി​ച്ചു പിന്നെ ബോധരഹിതനായി. അൽപ നേരം ഹ​രീ​ന്ദ്ര​ന്‍റെ വാ​ക്കു​ക​ൾ മു​റി​ഞ്ഞു." ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​പ്പ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഹ​രീ​ന്ദ്ര​നെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്.

ആശുപത്രിയിലേക്ക്

ആശുപത്രിയിലേക്ക്

അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഹ​രീ​ന്ദ്ര​നെ കൊ​ണ്ടോ​ട്ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും​ എ എ​ൻ ഷം​സീ​ർ എം​എ​ൽ​എ​യു​ടെ ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യു​ള്ള ഫോ​ൺ കോ​ളു​മെ​ത്തി​. നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹ​രീ​ന്ദ്ര​നെ കാ​ത്തി​രു​ന്ന സ​ഹോ​ദ​ര​ൻ പ്ര​കാ​ശ​ൻ ടെ​ലി​വി​ഷ​നി​ലൂ​ടെ അ​പ​ക​ട വാ​ർ​ത്ത​യ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ഫാോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​പ​ക​ട​ത്തി​ൽ ഹ​രീ​ന്ദ്ര​ന്‍റെ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ കെ ​ര​മ്യ ത​ന്‍റെ നാ​ട്ടി​ലെ ഹ​രീ​ന്ദ്ര​ൻ എ​ന്ന​യാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​വ​രം എ​എ​ൻ ഷം​സീ​ർ എം​എ​ൽ​എ​യെ അ​റി​യി​ക്കു​ന്ന​ത്.

 നാട്ടിലേക്ക് മടങ്ങി

നാട്ടിലേക്ക് മടങ്ങി

എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എംഎൽഎയുടെ പി​എ അ​ർ​ജു​ൻ ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഹ​രീ​ന്ദ്ര​നെ കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​യ​താ​യി അ​റി​ഞ്ഞു. ഉ​ട​ൻ എം​എ​ൽ​എ കൊ​ണ്ടോ​ട്ടി​യി​ലെ വ്യാ​പാ​രി​യാ​യ ജെ​യി​സ​ലി​നെ ബ​ന്ധ​പ്പെ​ട്ടു. ജെ​യി​സ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി ഹ​രീ​ന്ദ്ര​നെ നേ​രി​ട്ട് എം​എ​ൽ​എ​യു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ജെ​യി​സ​ൽ ടാ​ക്സി ഏ​ർ​പ്പാ​ട് ചെ​യ്ത് ഹ​രീ​ന്ദ്ര​നെ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ഹ​രീ​ന്ദ്ര​ൻ നാ​ട്ടി​ലെ​ത്തി. ആ ​സ​മ​യ​ത്ത് ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യി​രു​ന്നു. നാട്ടിലുള്ള ത​ന്‍റെ പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​വു​ക​യും ചെ​യ്തു.

ആദ്യസംഭവം

ആദ്യസംഭവം

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി ദു​ബാ​യ് ജ​ബ​ല​ല്ലി​യി​ൽ സ്റ്റോ​ർ കീ​പ്പ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ് ഹ​രീ​ന്ദ്ര​ൻ. ഭാ​ര്യ റോ​ഷി​യും മ​ക്ക​ളാ​യ വൈ​ഷ്ണ​വ്, അ​ഭി​ന​വ് എ​ന്നി​വ​ർ​ക്കൊ​പ്പം ദു​ബാ​യ് ദേ​ര​യി​ലാ​ണ് താ​മ​സം. എത്രയോ വർഷമായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി പോകുന്നതാണ്. ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്നാണ് ഹരീന്ദ്രനെന്ന പ്രവാസി സാക്ഷ്യപ്പെടുത്തുന്നത്.

English summary
Karipur Flight accident: Air India passeger shares his experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X