കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കിയാലിന്റെ ടൂറിസം സാധ്യതകൾ മുതലെടുക്കാൻ കർണാടക: കുടകും മട്ടന്നൂരും ബന്ധിപ്പിക്കുന്ന ഫ്ലൈ ബസ് സർവീസ്

  • By Desk
Google Oneindia Malayalam News

കണ്ണുർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ടൂറിസം സാധ്യതകൾ മുതലെടുക്കാൻ കർണ്ണാടക സർക്കാർ നീക്കമാരംഭിച്ചു. ദക്ഷിണേന്ത്യയിലെ ടൂറിസ്റ്റുകളുടെ ഇഷ്ട വിഹാര കേന്ദ്രമായ കുടക് ജില്ലയെയും മൈസൂരിനെയും കണ്ണൂർ വിമാനതാവളവുമായി ബന്ധിപ്പിക്കുന്ന അത്യാധുനിക ഫ്ളൈ ബസുകൾ വീരാജ്പേട്ട- ഇരിട്ടി റൂട്ടുവഴി ഓടിക്കാനുള്ള ശ്രമമാണ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നടത്തുന്നത്. കുടകിലെത്താനും അവിടുന്ന് എളുപ്പത്തിൽ മറ്റിടങ്ങളിലേക്ക് പോകാനുമുള്ള കേന്ദ്രമായി ഇനി കണ്ണൂർ വിമാനത്താവളം മാറിയേക്കും. ഇതിനായി കിയാൽ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. കുടകിൽ നിന്നുള്ള യാത്രക്കാരുടെ ഒഴുക്ക് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കണ്ണൂർ വിമാനതാവളത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

കൊറോണ വൈറസ്: രണ്ട് ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചൈനയിൽ നിന്നെത്തിയവർ!കൊറോണ വൈറസ്: രണ്ട് ഇന്ത്യക്കാര്‍ നിരീക്ഷണത്തില്‍, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചൈനയിൽ നിന്നെത്തിയവർ!

വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾക്കും കർണാടക അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾക്കും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിലെത്താൻ ഫ്ളൈ ബസ് സർവീസ് നടത്താനാണ് തീരുമാനം. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ് പുതിയ യാത്രാ സംവിധാനവുമായി രംഗത്ത് വരുന്നത്. ഇതു വഴി മടിക്കേരി. ഹുസൂർ, വീരാജ് പേട്ട എന്നീ സ്ഥലങ്ങളിലെ ജനങ്ങൾക്ക് അതിവേഗം കണ്ണൂർ വിമാനതാവളവുമായി ബന്ധപ്പെടാൻ കഴിയുമെന്ന് കർണാടക ആർടിസി ഇൻ ചാർജ് ജി.പ്രശാന്ത് അറിയിച്ചു.

kial-157986

കേരളാ - കർണാടക അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന മൈസൂരു ഉൾപ്പെടെയുള്ള ജനങ്ങൾക്ക് ബംഗളുരു വിമാനത്താവളത്തെക്കൾ അകലം കുറവ് കണ്ണൂർ രാജ്യാന്തര വിമാനത്താവളമാണ്. എന്നാൽ ഇതു വഴി കേരള, കർണാടക ട്രാൻസ്പോർട്ട് ബസുകളും ഏതാനും സ്വകാര്യ ബസുകളും മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രാദുരിതം പരിഹരിക്കുന്നതിനും കുടകിലേക്കുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

ഇതിന്റെ ഭാഗമായി മൈസൂരു, ഗോണി കുപ്പ, വീരാജ് പേട്ട, മാക്കൂട്ടം, ഇരിട്ടി റൂട്ടിലാണ് ആദ്യം സർവീസ് നടത്തുക. ഇത്തരം മൾട്ടി ആക്സിൽ ബസുകൾക്ക് ടാക്സി നിരക്കിന്റെ പകുതി മാത്രമേ യാത്രക്കാരൻ കൊടുക്കേണ്ടതുള്ളൂ.'' ലഗേജ് വയ്ക്കാനുള്ള പ്രത്യേക സൗകര്യവുമുണ്ട്. കെമിക്കൽ ശൗചാലയം ലെതർ സീറ്റ് വിമാനങ്ങളുടെ ആഗമനം/ പുറപ്പെട്ട സമയം എന്നിവ കാണിക്കുന്ന ജി.പി.എസ്, എയർ കണ്ടിഷൻ എന്നീ സംവിധാനങ്ങൾ ഈ അത്യാധുനിക ബസുകളുടെ പ്രത്യേകതയാണ്.

English summary
Karnata to start fly buses between Kudaku and Mattannur to promotoe tourism in Kudagu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X