Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലേക്ക് കർണ്ണാടക മദ്യത്തിന്റെ ഒഴുക്ക് തുടരുന്നു: നാല് പേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ലോക് ഡൗണിന്റെ മറവിൽ കർണാടക മദ്യവും വ്യാജചാരായ നിർമ്മാണവും പെരുകുന്നു 'വിവിധ സംഭവങ്ങളിലായി നാലു പേർ എക്സൈസ് പിടിയിലായി. മിനിലോറിയിലും കാറിലും കടത്തുകയായിരുന്ന 279 ലിറ്റർ വിദേശ മദ്യവുമായി അന്തർസംസ്ഥാന മദ്യ കടത്ത് സംഘത്തിലെ രണ്ടുപേരെയാണ് എക്സൈസ് പിടികൂടിയത്. ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടു.
ഇയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എക്സൈസ് കമ്മിഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടാളി യു.പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിൽ മിനിലോറിയിലും കാറിലും കടത്തുകയായിരുന്ന കർണാടക മദ്യവുമായാണ് രണ്ടു പേർ പിടിയിലായത്. മൈസൂർ ജില്ലയിലെ ബസവേശ്വരനഗറിൽ താമസിക്കുന്ന മുഹമ്മദ് അഷ്റഫ് (55) മട്ടന്നൂർ കോളാരിയിലെ സി.പി അസ്കർ (30) എന്നിവരെയാണ് വൻമദ്യ ശേഖരവുമായി പിടികൂടിയത്. മദ്യകടത്ത് സംഘത്തിലെ മുഖ്യതലവനെന്ന് കരുതുന്ന പ്രജീഷ് എന്നയാൾ ഓടി രക്ഷപ്പെട്ടു ഇയാൾക്കെതിര ജാമ്യമില്ലാ വകുപ്പ്രകാരം കേസെടുത്തിട്ടുണ്ട്.

kannur


എക്സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ഇവർ മദ്യം
കടത്താൻ ഉപയോഗിച്ച മിനിലോറി , മാരുതി കാർ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിനിലോറിയിൽ തണ്ണിമത്തൻ ലോഡിന് അടിയിലായി ഒളിപ്പിച്ചു കടത്തികൊണ്ടുവന്ന മദ്യ കുപ്പികൾ രഹസ്യ കേന്ദ്രത്തിൽ വെച്ച് കാറിൽ മാറ്റി കയറ്റുന്നതിനിടയാണ് എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി എക്സൈസ് സംഘം ഇവരുടെപ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.

മട്ടന്നൂർ റെയ്ഞ്ചിലെ അസി.എക്സൈസ് ഇൻസ്പെക്ടർ അനുബാബുവിന്റെ നേതൃത്വത്തിൽ ശിവപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1700 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി. എക്സൈസ് വൻ വാറ്റു കേന്ദ്രം നശിപ്പിച്ചു. പിടിച്ചെടുത്ത മാഷ് നശിപ്പിച്ചിട്ടുണ്ട് ലോക് ഡൗണിൽ ഈ മേഖലയിൽ വ്യാജവാറ്റുസംഘം സജീവമായതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം പാലോട്ടു പള്ളിയിൽ പച്ചക്കറി വാഹനത്തിൽ കടത്തുകയായിരുന്ന 450 ലിറ്റർ കർണാടക മദ്യം പിടികൂടിയിരുന്നു കർണാടക സ്വദേശി ഡേവിസ് എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ട് പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാര പി.വി. സുലൈമാൻ , കെ.കെ.ഷാജി എന്നിവർ പങ്കെടുത്തു.

കണ്ണൂർ നഗരത്തിലും വൻ കർണാടക മദ്യവേട്ട നടന്നു. മാരുതി വാനിൽ കടത്തുകയായിരുന്ന 406 ലിറ്റർ കർണാടക മദ്യമാണ് പിടികൂടിയത്.നഗരത്തിലെ പുതിയ തെരുവിനടുത്തെ പൊടിക്കുണ്ടിൽ വെച്ചാണ് 406 ലിറ്റർ കർണാടക മദ്യവുമായി പുഴാതി നീരൊഴുക്കുംചാൽ സ്വദേശി കെ.അനിൽകുമാറിനെ പിടികൂടിയത്.ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച മാരുതി ഓമ്നി വാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പതിനൊന്ന് ചാക്കുകളിൽ നിറച്ചു വെച്ച നിലയിലായിരുന്നു മദ്യം. 724 കുപ്പി മദ്യമാണ് ഇയാൾ കടത്തിയത്.റെയ്ഡിന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.സുദേവൻ പ്രിവൻ്റീവ് ഓഫിസർമാരായ വി.പി സിജിൽ, കെ.ഷ ജിത്ത്, ടി.ബഷീർ എന്നിവർ നേതൃത്വം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+