കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആർടിപിസിആർ പരിശോധനയിൽ അയവ് വരുത്താതെ കർണ്ണാടക: അതിർത്തി കടക്കാനാവാതെ മാക്കൂട്ടത്ത് നിരവധി വാഹനങ്ങൾ

  • By Desk
Google Oneindia Malayalam News

ഇരിട്ടി: അതിർത്തികടക്കാൻ ആർ ടി പി സി ആർ പരിശോധനാ ഫലം തന്നെ വേണമെന്ന നിബന്ധനയിൽ ഇളവ് വരുത്താതെ കർണ്ണാടക കർശന നിയന്ത്രണങ്ങൾ തുടരുന്നു.
ഇതോടെ മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്നത് ചരക്കു ലോറികൾ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ്. കർണ്ണാടകത്തിൽ നിന്നും ടെസ്റ്റ് ഫലം ഇല്ലാതെ വരുന്ന വാഹന യാത്രക്കാരെയും ചരക്കു വാഹനങ്ങളെയും കേരളത്തിലേക്ക് കടത്തി വിടുന്നുണ്ടെങ്കിലും കേരളത്തിൽനിന്നും ഇവർക്ക് തിരിച്ചു പോവുകയാണെങ്കിൽ ആർ ടി പി സി ആർ നെഗറ്റിവ് ഫലം നിർബന്ധമാണ് .

കോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാര്‍ച്ച് അഞ്ച് വരെ വാക്സിന്‍ സ്വീകരിക്കാംകോവിഡ് വാക്സിന്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാര്‍ച്ച് അഞ്ച് വരെ വാക്സിന്‍ സ്വീകരിക്കാം

ഇങ്ങിനെ വരുന്ന വരെ മക്കൂട്ടത്തു നിന്നും തിരിച്ചയക്കുകയാണ്. പലരും ആന്റിജൻ ടെസ്റ്റ് റിസൾട്ടുമായി എത്തുന്നുണ്ടെങ്കിലും ആർ ടി പി സി ആർ തന്നെ വേണമെന്ന നിബന്ധനയിൽ തിരിച്ചു പോകേണ്ട അവസ്ഥയുമാണ്. ഇതോടെ പ്രതിസന്ധിയിലായത് ചരക്കു വാഹന ഡ്രൈവർമാരാണ്. മക്കൂട്ടത്തു തന്നെ കർണ്ണാടക അധികൃതരുടെ നേതൃത്വത്തിൽ സൗജന്യ ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ഇതിന്റെ ഫലം ലഭിക്കണമെങ്കിൽ രണ്ടു ദിവസം കാത്തുനിൽക്കണം എന്ന താണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത് .

corona15-15

കഴിഞ്ഞ ഞായറാഴ്ച മുതൽ നൂറുകണക്കിന് ചരക്കു വാഹനങ്ങളാണ് ഇതുമൂലം ഇവിടെ കുടുങ്ങിക്കിടന്നത്. കർണാടകയുടെ അതിർത്തി പങ്കിടുന്ന മറ്റ് ചെക്ക്പോസ്റ്റുകളൊന്നിലും ഇല്ലാത്ത നിയന്ത്രണങ്ങളാണ് മാക്കൂട്ടത്തു ഉള്ളതെന്നാണ് ഇവർ പറയുന്നത്. ഇതിനെത്തുടർന്ന് വൻ പ്രതിഷേധമാണ് ഇവിടെ ഉയരുന്നത്. ഞായറാഴ്ച രാവിലെ ഇതിനെ ചോദ്യം ചെയ്യാനായി എത്തിയ ഡ്രൈവർമാരെ കർണ്ണാടക പോലീസ് വിരട്ടി ഓടിച്ചു.

ഈ സമയത്ത് ദൃശ്യം പകർത്താനെത്തിയ മേഖലയിലെ പ്രാദേശിക ദൃശ്യ മാദ്ധ്യമ പ്രവർത്തകരെയും പോലീസ് തടഞ്ഞു. കർണാടകയുടെ ഈ നടപടി കേരളത്തിൽ നിന്നും മൈസൂര് , ബാംഗളൂര് എന്നിവടങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ് . നേരത്തെ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കർണാടകയിൽ സ്ഥിരം പോകുന്നവർക്ക് ഇളവ് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടുമത് പിൻവലിച്ചത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടെ കണ്ണൂർ ജില്ലയിൽ പുതുതായി181 പേർക്ക് കൂടി കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 162 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ അഞ്ച് പേര്‍ക്കും, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 53433 ആയി. ഇവരില്‍ 235 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 50117 ആയി. 281 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2509 പേര്‍ ചികില്‍സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2381 പേര്‍ വീടുകളിലും ബാക്കി 128 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9589 പേരാണ്. ഇതില്‍ 9252 പേര്‍ വീടുകളിലും 337 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 577177 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 576667 എണ്ണത്തിന്റെ ഫലം വന്നു. 510 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

English summary
Karnataka make no changes in RTPCR test for entry to the state, many trapped near boarder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X