മാക്കൂട്ടം ചുരത്തിൽ കർണാടക സ്ലീപ്പര്‍ കോച്ച് ബസ് അപകടത്തിൽ; ഡ്രൈവർ മരിച്ചു..15 ഓളം പേർക്ക് പരിക്ക്
ബെംഗളൂർ; മാക്കൂട്ടം -ചുരം അന്തസംസ്ഥാന പാതയിൽ ബസ് അപകടത്തിൽ ഡ്രൈവർ മരിച്ചു. കർണാടക സ്ലീപ്പർ കോച്ച് ബസ് ഡ്രൈവറായ ബംഗളൂരു മല്ലേശ്വരം സ്വദേശി സ്വാമി (42) ആണ് മരിച്ചത്. മൂടൽ മഞ്ഞ് കാരണം ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ബംഗളൂരവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്നു ബസ്. പെരമ്പാടി ചെക്പോസ്റ്ര് കഴിഞ്ഞ് മെതിയടി പാറ ഹനുമാൻ സ്വാമി ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു അപകടം. പുലർച്ചെ നാല് മണിക്കായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ടതോടെ ഡ്രൈവർ മരത്തിലിടിച്ച് ബസ് നിർത്തുകയായിരുന്നു.
ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ
അപകടത്തിൽ മരത്തിനും ബസിനും ഇടയിൽ ഡ്രൈവർ കുടുങ്ങി പോയിരുന്നു. തന്നെ രക്ഷിക്കണമെന്ന് സ്വാമി വിളിച്ച് പറയുന്നുണ്ടായിരുന്നെങ്കിലും അതിനിടയിൽ നിന്ന് അദ്ദേഹത്തെ പുറത്തെടുക്കുകയെന്നത് ശ്രമകരമായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. ഒടുവിൽ പോലീസും ഫയർഫോഴ്സും എത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കോടമഞ്ഞും പ്രദേശത്ത് വെളിച്ചമില്ലാതിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. അപകടത്തിൽ പെട്ട ബസിൽ നിന്നുള്ള യുവാക്കളായ യാത്രക്കാരാണ് സ്ത്രീകളേയും കുട്ടികളേയും ബസിൽ നിന്നും പുറത്തെത്തിച്ചത്. മരിച്ച ഡ്രൈവറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധരസഹായം കൈമാറി. സംഭവത്തിൽ കർണാടക ആർടിസിഎംഡി ശിവയോഗി സി കലാസദ് അന്വേഷണത്തിന് ഉത്തരവിട്ടു.












Click it and Unblock the Notifications