കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടിച്ചെടുത്തത് 600 ഗ്രാം സ്വർണ്ണം

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: തിരുവനന്തപുരത്ത് കസ്റ്റംസ് നടത്തിയ വൻ സ്വർണവേട്ടയ്ക്കു ശേഷവും കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് തുടരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപ വില വരും.

തിരുവനന്തപുരത്ത് പിടിച്ചത് 30 കിലോ സ്വര്‍ണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്, 14 പേരുണ്ടോ?തിരുവനന്തപുരത്ത് പിടിച്ചത് 30 കിലോ സ്വര്‍ണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്, 14 പേരുണ്ടോ?

അതേസമയം, ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം 7 പേരില്‍ നിന്നായി പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസർഗോഡ് സ്വർണ്ണക്കടത്തിൽ ഞായറാഴ്ച പിടിയിലായത്. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇതിന്റെ തുടര്‍ പരിശോധനകളുടെ ഭാഗമായാണ് വീണ്ടും സ്വര്‍ണം പിടികൂടിയത്.

goldsmuggling-

ഇതിനിടെ തിരുവനന്തപുരത്തെ സ്വർണക്കടത്ത് വിവാദമായ സാഹചര്യത്തിൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്. വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന​വ​രെ ഇ​റ​ങ്ങു​ന്ന​തു മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് എ​ത്തു​ന്ന​തു​വ​രെ കാ​മ​റ​യി​ലൂ​ടെ ക​സ്റ്റം​സ് നി​രീ​ക്ഷിച്ച് വരികയാണ്. ശ​രീ​ര​ഭാ​ഷ​യി​ൽ പ്ര​ത്യേ​ക​ത ക​ണ്ടെ​ത്തി​യാ​ൽ ഇ​വ​രെ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

ദിവസങ്ങൾക്കു മുൻപ് ​രണ്ട​ര കി​ലോ സ്വ​ർ​ണ​വു​മാ​യെത്തിയ കാ​സ​ർ​ഗോ​ഡ്, നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ഏ​ഴ് പേ​രെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു. ഇവരിൽ നിന്നും ഒ​രു കോ​ടി 24 ല​ക്ഷം രൂ​പ മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ദു​ബാ​യി​ൽ നി​ന്ന് വൈകുന്നേരം മൂ​ന്നി​ന് എ​ത്തി​യ ഫ്ലൈ ​ദു​ബാ​യ്, രാ​ത്രി എ​ട്ടി​ന് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് ര​ണ്ടു കി​ലോ 510 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ഫ്ലൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ലെ​ത്തി​യ ആ​റ് പേ​രി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ ഒ​രാ​ളി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ യാ​ത്ര​ക്കാ​രെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് എ​ഴ് പേ​രി​ൽ നി​ന്ന് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി ഐ​സ് പാ​യ്ക്ക് ക​വ​റി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​ന്‍റെ​യും ജീ​ൻ​സ് പാ​ന്‍റി​ന്‍റെ​യും ഇ​ലാ​സ്റ്റി​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ഒ​രാ​ളി​ൽ 300 ഗ്രാം ​മു​ത​ൽ 350 ഗ്രാം ​വ​രെ സ്വ​ർ​ണ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം ഇ​ത്ര​യെ​യും​പേ​രെ സ്വ​ർ​ണ​വു​മാ​യി ക​സ്റ്റം​സ് പി​ടി​കൂ​ടു​ന്ന​ത്. സ്വ​ർ​ണം ജ്വ​ല്ല​റി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ​യാ​ണ്. കോ​വി​ഡ് വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നി​ടെ നാ​ലാം ത​വ​ണ​യാ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ഇത്തരത്തിൽ സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം ദു​ബാ​യി​ൽ നി​ന്ന് ഫ്ലൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ലെ​ത്തി​യ മ​ല​പ്പു​റം മ​ണ​ക്കാ​ട് സ്വ​ദേ​ശി ഉ​സ്മാ​നി​ൽ നി​ന്ന് 20 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വും കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യി​ൽ നി​ന്ന് 112 ഗ്രാം ​സ്വ​ർ​ണ​വും കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ള്ള​യി​ൽ നി​ന്ന് 990 ഗ്രാം ​സ്വ​ർ​ണ​വും പി​ടി​കൂ​ടി​യി​രു​ന്നു.

പി​ടി​യി​ലാ​യ​വ​രെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു ശേ​ഷം കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ ഇ.​വി കാ​സ്, ക​സ്റ്റം​സ് സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ, സി പി. മാ​ധ​വ​ൻ, സ​ന്ദീ​പ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ. അ​ശോ​ക് കു​മാ​ർ, യ​ദു കൃ​ഷ്ണ​ൻ, കെ.​വി.​രാ​ജു, സ​ന്ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

English summary
Kasargod native caught with 600 grams gold from Kannur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X